AI girlfriend

ഡൽഹിപോലീസ് ആസ്ഥാനത്ത് തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസിപി മനസ്വി വസിഷ്ഠയെ സസ്‌പെൻഡ് ചെയ്തു, മോദി വി ദേശ ശക്തികളുടെ ഏജൻ്റ് _ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിപോലീസ് ആസ്ഥാനത്ത് തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസിപി മനസ്വി വസിഷ്ഠയെ സസ്‌പെൻഡ് ചെയ്തു.അച്ചടക്ക ലംഘനം ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനെതിരെ അടിയന്തിര നടപടി സ്വീകരിച്ചത്.ഷഹ്ദാര പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടർന്നാണ് എസിപി മനസ്വി വസിഷ്ഠയേയും എസ്.എച്ച്.ഒ അരുൺ കുമാറിനെയും സ്ഥലം മാറ്റിയത്.ഈ നടപടിയിൽ പ്രതിഷേധിച്ചാണ് നൂറോളം വരുന്ന പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച പോലീസ് ആസ്ഥാനത്തെ ഒന്നാം കവാടത്തിൽ ഒത്തുകൂടിയത്. പോലീസ് കമ്മീഷണറെ കാണാനും ഇത്തരം സംഭവങ്ങളിൽ വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.പോലീസ് ഉദ്യോഗസ്ഥർ തെരുവിൽ ഇറങ്ങി ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നത് സേനയുടെ അച്ചടക്കത്തിന് വിരുദ്ധമാണെന്നും പ്രതിച്ഛായയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എ.സി.പിക്കെതിരെ സസ്‌പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്.

 

മോദി വി ദേശ ശക്തികളുടെ ഏജൻ്റ് _ രാഹുൽ ഗാന്ധി

മോദി പ്രധാനമന്ത്രിയായതും അധികാരത്തിൽ തുടരുന്നതും വിദേശ ശക്തികളുടെ സഹായം കൊണ്ടാണെന്ന് രാഹുൽഗാന്ധി.രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിദേശ സഹായം തേടുന്നുവെന്ന മോദിയുടെ ആരോപണത്തിന് മറുപടിയായാണ് രാഹുലിന്റെ പ്രതികരണം.വിദേശ സഹായം കൊണ്ടാണ് മോദി അധികാരത്തിൽ വന്നതെന്നും ഇന്നും ആ വിദേശ പിന്തുണ കൊണ്ടാണ് മോദി പ്രധാനമന്ത്രിയായി തുടരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.’നിങ്ങളുടെ സാമ്പത്തിക വ്യവസ്ഥ പൂർണ്ണമായും നിയന്ത്രിക്കുന്നതും പിന്തുണക്കുന്നതും വിദേശികളാണ്. വിദേശ സോഷ്യൽ മീഡിയകൾ നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.ഇക്കാര്യത്തിൽ ഒരു തുറന്ന സംവാദത്തിന് ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു. ഏത് വേദിയിലും, എപ്പോൾ വേണമെങ്കിലും. ധൈര്യമുണ്ടെങ്കിൽ മുന്നോട്ട് വരൂ’ എന്ന്
രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!