AI girlfriend

സ്പാനിഷ് സെക്കൻഡ് ഡിവിഷൻ മത്സരത്തിൽ ഗോൾകീപ്പറുടെ ഇടിയേറ്റ് മരിച്ച ജീസസ് ഡി മറുഗേയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു .

മാഡ്രിഡ് :എഫ്‌സി അൻഡോറ ഗോൾകീപ്പർ ജീസസ് ഓവോനോയുമായി കളിക്കളത്തിൽ ഉണ്ടായ ദാരുണമായ കൂട്ടിയിടിയെത്തുടർന്ന്, സിഡി ടെനെറിഫ് ഫോർവേഡ് ജീസസ് ഡി മിഗുവൽ (30) മരണമടഞ്ഞ സംഭവത്തിൽ സ്പാനിഷ് പോലീസ് അന്വേഷണം ആരംഭിച്ചു. അശ്രദ്ധമൂലമുള്ള നരഹത്യ (involuntary manslaughter) നടന്നോ എന്ന സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്.

തിങ്കളാഴ്ച നടന്ന സ്പാനിഷ് സെക്കൻഡ് ഡിവിഷ മത്സരത്തിനിടെയായിരുന്നു സംഭവം. പന്തിനായി മുന്നോട്ട് വന്ന ഗോൾകീപ്പർ ഓവോനോയുടെ കാൽമുട്ട് ഡി മിഗുവലിന്റെ ശരീരത്തിൽ ഇടിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഓവോനോയ്ക്ക് റെഡ് കാർഡ് നൽകി പുറത്താക്കി. അതേസമയം, ഹൃദയാഘാതം ഉണ്ടായ ഡി മിഗുവലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം മരണമടഞ്ഞു.

മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി ഇപ്പോൾ നിയമപരമായ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ, അന്വേഷണം ആരംഭിച്ചു  ഓവോനോയ്‌ക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!