യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ന്യൂജേഴ്സിയില്‍ ഗസ്സയുടെ ഡോക്ടർ ഹമാവിക്ക് വൻ വിജയം , ഇന്ത്യൻ വംശജരായ സുഹാസ് സുബ്രഹ്മണ്യവും പ്രിയ ദണ്ഡിയയും തെരഞെടു ക്കപ്പെട്ടു.
ന്യൂജഴ്സി : തെരഞ്ഞെടുപ്പില്‍ ന്യൂജേഴ്സിയില്‍ നിന്നുള്ള ആദ്യ മുസ്‌ലിം കോണ്‍ഗ്രസ് അംഗമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഡോ. ആദം ഹമാവി വിജയിച്ചു.
2024-ല്‍ ഗസ്സയില്‍ സന്നദ്ധ സേവനം അനുഷ്ഠിച്ചിട്ടുള്ള ഹമാവി ഈജിപ്ത്യൻ
വംശ ജനാണ്
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഗ്രെഗ് മെലെയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഈ വിജയം കൈവരിച്ചത്. മുന്‍ യുഎസ് ആര്‍മി കോംബാറ്റ് സര്‍ജനും പ്ലാസ്റ്റിക് സര്‍ജനുമാണ് ഹമാവി.
വ്യക്തി കൂടിയാണ് അദ്ദേഹം. സിറിയ, ഹെയ്തി, ബോസ്‌നിയ മേഖലകളിലും ഹമാവി പ്രവര്‍ത്തിച്ചിട്ടുണ്ട്.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജരായ രണ്ട് പേർ തെരെ ഞെടുക്കപ്പെട്ടു .
സെനറ്റിലും ജനപ്രതിനിധിസഭയിലുമാണ് ഡെമോക്രാറ്റുകളായ ഇവർക്ക് വിജയം . ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ സുഹാസ് സുബ്രഹ്മണ്യം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വെര്‍ജീനിയയില്‍ നിന്ന് മത്സരിച്ച അദ്ദേഹം 1,73,106 വോട്ടുകള്‍ നേടി. 94,990 വോട്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നേടിയത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നേതാവാണ് സുഹാസ് സുബ്രഹ്മണ്യം.
ഫ്ലോറിഡയിൽ നിന്ന് മത്സരിച്ച ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രിയ ദണ്ഡിയ ചരിത്ര വിജയം കൈവരിച്ചു. 151,926 വോട്ടുകള്‍ നേടിയ ദണ്ഡിയ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കേസി അസ്‌കറിനെയാണ് പരാജയപ്പെടുത്തിയത്. അതേസമയം ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒഹായോയിലെ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയുമായ വിവേക് രാമസ്വാമി പരാജയപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ആമി ആക്ടറ്റന്‍ വിജയിച്ചു. 60 ശതമാനത്തിലധികം വോട്ട് നേടിയാണ് ആക്ടറ്റന്‍ വിജയിച്ചത്.
ജോര്‍ജിയയുടെ ഗവര്‍ണറായി കെയ്ഷ ലാന്‍സ് ബോട്ടംസ് തെരഞ്ഞെടുക്കപ്പെട്ടു. അറ്റ്‌ലാന്റയുടെ മുന്‍ മേയറായ കെയ്ഷ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ്. സൗത്ത് കരോലിനയിലും ഡെമോക്രാറ്റുകള്‍ വിജയം കണ്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആനി ആന്‍ഡ്രൂസ് 50.6 ശതമാനമാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡാര്‍ലിന്‍ ഗ്രഹാമിനെയാണ് ആനി തോല്‍പ്പിച്ചത്.

