കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീം കോടതിയിൽ
തിരുവനന്തപുരം :കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ പരീക്ഷ എഴുതാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ച.പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെ തുടർന്നാണ് SFI പ്രവർത്തകർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസ്സമാണെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.സസ്പെൻഷൻ നേരിട്ട 16 പേരിൽ 7 പേർക്ക് ഇന്ന് പരീക്ഷ ആരംഭിക്കും. ആകെ 10 പേർക്കാണ് ഈ ആഴ്ച പരീക്ഷ നടക്കാനിരിക്കുന്നത്.
സസ്പെൻഷനിലുള്ള വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും പരീക്ഷാഫീസ് സ്വീകരിക്കണമെന്നും ഒക്ടോബർ 30ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡോ.സിസ തോമസും സർവകലാശാലയും ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

