AI girlfriend

ഇസ്‌റാഈൽ സർക്കാർ രൂപീകരിക്കാൻ അറബ് സഖ്യത്തിലെ റആം പാര്‍ട്ടി ഗാഡി ഐസന്‍കോട്ടിന് പിന്തുണ പ്രഖ്യാപിച്ചു

ടെൽ അവീവ്:ഇസ്‌റാഈൽ
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ അറബ് സഖ്യത്തിൻ്റെ പിന്തുണ നിർണായകം
ഇതിനിടെ സർക്കാർ സഖ്യചര്‍ച്ചകള്‍ സജീവം. അറബ് സഖ്യത്തിലെ റആം പാര്‍ട്ടി ഗാഡി ഐസന്‍കോട്ടിന് പിന്തുണ പ്രഖ്യാപിച്ച. റആം പാര്‍ട്ടിക്കുള്ളത് എട്ട് എംപിമാരാണ്. ഐസന്‍കോട്ടിനെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി റആം പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ആരേയും നിര്‍ദേശിക്കില്ലെന്ന് നെതന്യാഹുവിന്റെ സഖ്യകക്ഷി പ്രഖ്യാപിച്ചിരിക്കുകയാണ്. ലിക്കുഡ് സഖ്യത്തിലുള്ള യുണൈറ്റഡ് തോറ ജുദായിസം പാര്‍ട്ടിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കില്ലെന്ന് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പില്‍ 61 സീറ്റുകളെന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ ഒരു സഖ്യത്തിനും സാധിച്ചിരുന്നില്ല. 120 അംഗ ക്‌നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് 53 സീറ്റ് നേടി മുന്നിലെത്തിയത്. പ്രധാന എതിരാളിയായ മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റാണ് ലഭിച്ചത്. 19 സീറ്റുകള്‍ നേടിയ അറബ് പാര്‍ട്ടികളാണ് നിര്‍ണായക ശക്തിയായത്. അറബ് പാര്‍ട്ടികള്‍ പ്രതിപക്ഷ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. അറബ് പാര്‍ട്ടികളുമായുള്ള സഖ്യം ഒരിക്കലും ഉണ്ടാവില്ലെന്നാണ് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നിലപാട്. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രായേലില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!