AI girlfriend

കോഴിക്കോട് വെള്ളിപ്പറമ്പ് നെടും പറമ്പ് കുന്നിൽ അഴുകിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി

കോഴിക്കോട് :വെള്ളിപ്പറമ്പ് നെടും പറമ്പ് കുന്നിൽ അഴുകിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി

കോഴിക്കോട്: വെള്ളിപ്പറമ്പ് കീഴ് മാട് 6/2 നെടുമ്പറമ്പ് കുന്ന് സദ്ഭാവന സ്കൂളിന് സമീപം അഴുകിയ നിലയിൽ അസ്ഥികൂടo കണ്ടെത്തി

ഇന്ന് രാവിലെ പറമ്പ് വൃത്തിയാക്കുന്നതിന് വേണ്ടി എത്തിച്ചേർന്ന തൊഴിലാളികൾ തലയോട്ടി കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസും, ഫോറൻസി വിഭാഗവും
ജീവമിത്ര റെസ്പോൺസ് ടീം അംഗങ്ങളും ചേർന്ന് നടത്തിയ നീണ്ട തിരച്ചിലിനടുവിലാണ്
മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്തിയത് . നിലവിൽ പരിസരവാസിയായ സുമാർ 30 ദിവസത്തിലധികം മുൻപ് കാണാതായ വേലായുധൻ എന്നവരുടെ മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് മരണപ്പെട്ട വ്യക്തിക്ക് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ
പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയാണ്.
മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെയും സബ് ഇൻസ്പെക്ടർ അതുൽ വസന്തിന്റെയും നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹത്തിന്റെ 61 ഓളം ശരീരഭാഗങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

ജീവമിത്ര റെസ്പോൺസ് ടീം അംഗങ്ങൾ ആയിട്ടുള്ള മഠത്തിൽ അബ്ദുൽ അസീസ്, മിർഷാദ് ചെറിയെടത്ത്, FLS സിദ്ദീഖ്, റിയാസ് മാളിയേക്കൽ,
ഷംസു പുല്ലിക്കടവ്, അർഷാദ് പയ്യോളി,
ഷാഹിദ് മങ്കാവ്, രാജേഷ് പയ്യടിമേത്തൽ തുടങ്ങിയവർ ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെ പൂർത്തീകരിക്കുന്നതിന് വേണ്ടി പോലീസിനെ സഹായിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!