സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‍ലിം ലീഗിൽ ചേർന്നു.

മലപ്പുറം: പ്രശസ്ത സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‍ലിം ലീഗിൽ ചേർന്നു.പാണക്കാട് എത്തിയാണ് അംഗത്വം എടുത്തത്.
ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിലൂടെ ഈ സംഗീതത്തിനു ജാതി, മത വ്യത്യാസമില്ലാതെ പുതുതലമുറക്കിടയിൽ താൽപര്യം നിലനിർത്തുന്നതിൽ ഹരിഗോവിന്ദൻ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
14 വ്യത്യസ്ത പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹരിഗോവിന്ദൻ കലാ സംബന്ധമായി 3 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കാലിക പ്രസക്തിയുള്ള 50ൽ പരം പുത്തൻ ഗാനങ്ങൾ സ്വന്തമായി രചിച്ചു പാടിയ ഹരിഗോവിന്ദൻ ‘വന്ദേ മാതരം’, ‘ദൈവദശകം’, ‘റമളാൻ ഗീതം’ തുടങ്ങിയ പ്രസിദ്ധ കൃതികൾ സോപാനശൈലിയിൽ അവതരിപ്പിച്ച കേരളത്തിലെ ആദ്യ ഗായകനാണ്.

Leave a Reply

Your email address will not be published. Required fields are marked *