AI girlfriend

Featured posts

പശ്ചിമ ബംഗാളിൽ മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു.

കൊൽക്കത്ത :മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ യുവാവിന പോലീസ് മർദ്ദിച്ചു കൊന്നതായി ബന്ധുക്കൾ പശ്ചിമ…

തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപികയെയും സുഹൃത്തിനെയും കണ്ടെത്തി

പാലക്കാട് :തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപികയെയും സുഹൃത്തിനെയും കണ്ടെത്തിപാലക്കാട്  പുതുശേരിയിൽ നിന്നാണ്…

കൈക്കൂലി പണം സൂക്ഷിക്കാൻ വൈക്കം സർക്കിൾ ഇൻസ്‌പെക്ടർ ഷമീർഖാൻ അക്കൗണ്ട് ആരംഭിച്ചത് അസം സ്വദേശിയുടെ പേരിൽ.

വൈക്കം :മണ്ണ് മാഫിയയിൽ നിന്നും ടിപ്പർ ഉടമകളിൽ നിന്നും  കൈക്കൂലിപ്പണം വാങ്ങാൻ വൈക്കം…

ഡൽഹി തിരംഗം അല തല്ലി ; ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; വിലക്ക് മറികടന്ന് പ്രതിഷേധം

സ്വൂഡെൽഹി:തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍…

കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥി കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ

കാസർകോട്:തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയി…

കോഴിക്കോട് ബീച്ചിൽ യൂത്ത് ലീഗിന്റെ 24 മണിക്കൂർ സമരം ആരംഭിച്ചു..

കോഴിക്കോട് : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് ബീച്ചിൽ യൂത്ത് ലീഗിന്റെ 24 മണിക്കൂർ സമരം ആരംഭിച്ചു.ജന്തർ മന്തർ മാതൃകയിൽ സംഘടിപ്പിക്കുന്ന സമരം പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. നടൻ പ്രകാശ് രാജും സമരവേദിയിലെത്തി. സമരം വിജയിച്ചുകഴിഞ്ഞുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ പതനം വിദൂരത്തല്ലന്നും  ഗ്യാനേഷ് കുമാർ അത്ര വലിയ ആളൊന്നുമല്ലെന്നും തന്റെ കീഴിൽ മൂന്ന് വർഷം ജോലി ചെയ്തയാളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോൾ രാജിവച്ചില്ലെങ്കിലും…

Read More

പശ്ചിമ ബംഗാളിൽ മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു.

കൊൽക്കത്ത :മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ യുവാവിന പോലീസ് മർദ്ദിച്ചു കൊന്നതായി ബന്ധുക്കൾ പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലുള്ള പച്ചിയാര ഗ്രാമവാസിയായ ബർജഹാൻ ഷാ എന്ന 35 വയസ്സുകാരനായ മുസ്ലീം യുവാവാണ് മോഷണക്കുറ്റം ആരോപിച്ച് ദുബ്രാജ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ മരിച്ചത് സംഭവം പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട് വ്യാഴാഴ്ച വൈകുന്നേരം ജഷ്പൂർ മേഖലയിലാണ് സംഭവം നടന്നത്. അയൽപ്രദേശത്ത് എത്തിയ ഷായെ മോഷണക്കുറ്റം സംശയിച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനുള്ളിൽ വെച്ച് ഇദ്ദേഹത്തിന് ക്രൂരമായ മർദ്ദനമേറ്റെന്നും, കൃത്യസമയത്ത്…

Read More

തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപികയെയും സുഹൃത്തിനെയും കണ്ടെത്തി

പാലക്കാട് :തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപികയെയും സുഹൃത്തിനെയും കണ്ടെത്തിപാലക്കാട്  പുതുശേരിയിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് സംഘം അധ്യാപികയായ അനുമോളയെും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും കസ്റ്റഡിയിലെടുത്തത്. ഇവിടെ വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു. അബ്ദുൾ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു ഫലവത്തായത്. 22 നു  അനുമോളുടെ കുടുംബം നൽകിയ ഹെബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു ഇരുവരെയും കണ്ടെത്തിയത്. കൗൺസിലിങിനു ശേഷം കോടതിയിൽ ഹാജരാക്കും. പത്തുവർഷം മുൻപ് മാരക രോഗത്തെ…

Read More

കൈക്കൂലി പണം സൂക്ഷിക്കാൻ വൈക്കം സർക്കിൾ ഇൻസ്‌പെക്ടർ ഷമീർഖാൻ അക്കൗണ്ട് ആരംഭിച്ചത് അസം സ്വദേശിയുടെ പേരിൽ.

വൈക്കം :മണ്ണ് മാഫിയയിൽ നിന്നും ടിപ്പർ ഉടമകളിൽ നിന്നും  കൈക്കൂലിപ്പണം വാങ്ങാൻ വൈക്കം സർക്കിൾ ഇൻസ്‌പെക്ടർ ഷമീർഖാൻ അക്കൗണ്ട് ആരംഭിച്ചത് അസം സ്വദേശിയുടെ പേരിൽ വൈക്കം കാനറാ ബാങ്കിൽ അസം സ്വദേശിയുടെ അധാറും പാൻകാർഡും ഉപയോഗിച്ച് അക്കൗണ്ട് ആരംഭിച്ച ഷമീർഖാൻ , ഈ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതിനായി വൈക്കത്തെ മറ്റൊരു മലയാളിയുടെ ഫോൺ നമ്പരും ഉപയോഗിച്ചു. ഈ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം വൈക്കം കാനറാ ബാങ്കിൽ പരിശോധന നടത്തുകയാണ്. കഴിഞ്ഞ മാസം അഞ്ചിനാണ് വൈക്കം കാനറാ…

Read More

“ഉമ്മാ… ഞാൻ നാളെ വീട്ടിലെത്തും…”വീട്ടുകാർക്ക് മുമ്പിലെത്തിയത് ചേതനയറ്റ ശരീരം .

കോഴിക്കോട്: “ഉമ്മാ… ഞാൻ നാളെ വീട്ടിലെത്തും…” വ്യാഴാഴ്ച രാത്രി ഫോണിലൂടെ അഫ്താബ് നൽകിയ ആ ഉറപ്പിലായിരുന്നു അരക്കിണറിലെ ‘അഫ്താബ് മൻസിൽ’ കഴിഞ്ഞ രാത്രി മുഴുവൻ കാത്തിരുന്നത്. എന്നാൽ, വെള്ളിയാഴ്ച പുലർച്ചെ കർണാടകയിലെ ഹൊൻസൂരിൽ വെച്ചുണ്ടായ ദാരുണമായ ബസ് അപകടം, ആ വീടിന്റെ പ്രതീക്ഷകളെ മുഴുവൻ ഇരുട്ടിലാഴ്ത്തി. പ്രിയപ്പെട്ട മകനെ ജീവനോടെ കാത്തിരുന്ന ഉമ്മ ഷെമിയുടെയും ഉപ്പ ഹിഷാമിന്റെയും കൈകളിലേക്ക് ഒടുവിൽ എത്തിയത് അവന്റെ ചേതനയറ്റ ശരീരമായിരുന്നുകണ്ടുനിന്നവർക്കുപോലും ആ വീട്ടിലെ സങ്കടനിമിഷങ്ങൾ താങ്ങാൻ കഴിഞ്ഞില്ല. ദുരന്തവാർത്തയറിഞ്ഞ് നാടാകെ വിറങ്ങലിച്ചുപോയിരുന്നു….

Read More

എം.സി മായിൻ ഹാജി വഖഫ് ബോർഡ് ചെയർമാൻ

തിരുവനന്തപുരം:വഖഫ് ബോർഡ് പുനസംഘടിപ്പിച്ച് സർക്കാർ. എം.സി മായിൻ ഹാജയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. കുറുക്കോളി മൊയ്തീൻ, മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്. സർക്കാർ അമുസ്‌ലിം അംഗങ്ങളെ നാമനിർദേശം ചെയ്തില്ല . സുപ്രിംകോടതിയിലുംഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നത് ഉത്തരവിൽ ചുണ്ടിക്കാട്ടിയുണ്ട്. വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്.നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നു…

Read More

ഡൽഹി തിരംഗം അല തല്ലി ; ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; വിലക്ക് മറികടന്ന് പ്രതിഷേധം

സ്വൂഡെൽഹി:തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സിജെപി ആഹ്വാനം ചെയ്ത തിരംഗ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കണ്‍വീനര്‍ അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. അതേസമയം, മാര്‍ച്ചുമായി സിജെപി മുന്നോട്ട് പോകുകയാണ്. പ്രതിഷേധത്തിന്റെ ഭാ​ഗമായി നേഹ ബോറയേയും കസ്റ്റഡിയിലെടുത്തു. ബലം പ്രയോ​ഗിച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു. മണ്ഡി ഹൗസിന് സമീപത്തുവെച്ചാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ, സി.ജെ.പി ആഹ്വാനം ചെയ്ത ‘ലെഹ്‌റ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ദിപ്കെക്ക് നോട്ടിസ്…

Read More

കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥി കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ

കാസർകോട്:തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയി കണ്ടെത്തി. തൃശൂർ വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയും അഴീക്കോട് താപ്പ് സ്വദേശിയുമായ ടി.എം. അബ്ദുൽ നിഹാൽ ആണ് മരിച്ചത്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് വിദ്യാർഥി കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ലോഡ്ജ് ജീവനക്കാരൻ മുറി പരിശോധിച്ചപ്പോഴാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ട്യൂഷൻ…

Read More

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാർ 7 ലക്ഷം തട്ടി. സ്വകാര്യസ്ഥാപനത്തിന്‍റെ ക്യുആര്‍ സ്കാനർ സ്ഥാപിച്ചായിരുന്നു തട്ടിപ്പ്

കോഴിക്കോട് :പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്. ജീവനക്കാർ 7 ലക്ഷം തട്ടി. സ്വകാര്യസ്ഥാപനത്തിന്‍റെ ക്യുആര്‍ സ്കാനർ സ്ഥാപിച്ചായിരുന്നു തട്ടിപ്പ. പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കേസിൽ 6 പ്രതികളുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കര്‍,മോണ്ടി രാജ്‍പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ എന്നിവരാണ് പ്രതികൾ. ഇതിൽ ഒന്നാം പ്രതിയായ ബിപിൻ രാജ്പുത്തിനെ പന്തിരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സെപ്തംബര്‍ 2 മുതൽ ഒക്ടോബര്‍ 5 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. എസ്ഐ എൻ. രാജ്‍കുമാറിനാണ് അനേഷണച്ചുമതല. ഒളവണ്ണ ടോൾ…

Read More

പൂച്ച തർക്കത്തിൽ ക്രൂരത; ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തി.

മുംബൈ:മുംബൈയിലെ ഗോരേഗാവിൽ അയലത്തെ പത്തുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തി.ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ ‘ശിവഷാഹി’ അപാർട്ട്മെന്റിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിലെ ഇടനാഴിയിൽ വെച്ച് കുഞ്ഞിനെ പെൺകുട്ടി താഴേക്ക് തള്ളിയിടുകയായിരുന്നു. കൊലപാതകത്തിന് ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 1-നാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ഈ കെട്ടിടത്തിലേക്ക് താമസം മാറിയത്. വളർത്തു പൂച്ചയുമായി ബന്ധപ്പെട്ട്…

Read More