AI girlfriend

കോഴിക്കോട് ബീച്ചിൽ യൂത്ത് ലീഗിന്റെ 24 മണിക്കൂർ സമരം ആരംഭിച്ചു..

കോഴിക്കോട് : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് ബീച്ചിൽ യൂത്ത് ലീഗിന്റെ 24 മണിക്കൂർ സമരം ആരംഭിച്ചു.ജന്തർ മന്തർ മാതൃകയിൽ സംഘടിപ്പിക്കുന്ന സമരം പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. നടൻ പ്രകാശ് രാജും സമരവേദിയിലെത്തി.

സമരം വിജയിച്ചുകഴിഞ്ഞുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ പതനം വിദൂരത്തല്ലന്നും  ഗ്യാനേഷ് കുമാർ അത്ര വലിയ ആളൊന്നുമല്ലെന്നും തന്റെ കീഴിൽ മൂന്ന് വർഷം ജോലി ചെയ്തയാളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോൾ രാജിവച്ചില്ലെങ്കിലും ജനാധിപത്യത്തിന്റെ ശബ്ദം ഉയർന്നുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ ശബ്ദം മറികടക്കാൻ ആർക്കും കഴിയില്ലെന്നും ഈ സമരത്തിന് ഒന്നല്ല, ആയിരം പ്രകാശ് രാജുമാർ
എത്തുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *