AI girlfriend

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഭാര്യക്കും മക്കൾക്കും പൊള്ളലേറ്റു.

മാനന്തവാടി: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ച.  കണ്ണൂർ ഇരുട്ടി വള്ളിത്തോട് സ്വദേശി സജീർ(44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെ മാനന്തവാടി തലശ്ശേരി റൂട്ടിൽ എരുമത്തെരുവിലായിരുന്നു സംഭവം നടന്നത്. തീപിടുത്തത്തിൽ പൊള്ളലേറ്റ സജീറിന്റെ ഭാര്യ യും കുഞ്ഞുങ്ങളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ..കൊളുത്തുകയായിരുന്നു.വെന്നാണ് വിവരം.  ആത്മഹത്യ ശ്രമമാണെന്നാണ് സൂചന. കാറിനുള്ളിൽ സജീറും ഭാര്യ നജ്മുന്നിസ മക്കളായ നിബ്രാൻ, നിസാൻ, ആയിഷ എന്നിവരുമാണ് ഉണ്ടായിരുന്നത്. എരുമത്തെരുവിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത്…

Read More

വിവാഹത്തെ എതിർത്തു, ആൺസുഹൃത്തിന്റെ അമ്മയെ കറിക്കത്തി കൊണ്ട് കുത്തി 19 കാരി.

കൽപ്പറ്റ∙ വയനാട് കൽപ്പറ്റയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്കു നേരെ ആക്രമണം. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സ്ഥാപനത്തിലെത്തിയ 19 വയസ്സുകാരിയാണ് നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്. ആക്രമിച്ച പെൺകുട്ടി നുസ്രത്തിന്റെ മകന്റെ പെൺസുഹൃത്താണെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ നുസ്രത്തിനെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങി കോൺഗ്രസ്

വായനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങി കോൺഗ്രസ. മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയതിൽ ആദ്യത്തെ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടപടിയാണ് പൂർത്തിയാക്കിയത്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലാണ് 3.24 ഏക്കർ ഭൂമി വാങ്ങിയത്. കെപിസിസി പ്രസിന്റിന്റെ പേരിലാണ് ഭൂമി വാങ്ങിയിട്ടുള്ളത്.പഞ്ചായത്തിൽ നിന്ന് അനുമതി കിട്ടുന്നതോടെ തറക്കലിടൽ ഉൾപ്പടെയുള്ളവ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക് പറഞ്ഞു. ഭൂമി വാങ്ങാൻ വൈകിയതിനെ തുടർന്നുണ്ടായ ആരോപണങ്ങളെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നുള്ളു. ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ച ജീവനോപാധി സർക്കാർ ഇപ്പോഴും നൽകിയിട്ടില്ല. ദുരന്തബാധിതരുടെ…

Read More

പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്.

വയനാട്: മാനന്തവാടി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ് മാനന്തവാടി എസ്ഐ എം.സി പവനനാണ് അന്വേഷണ ചുമതല. ചികിത്സാപ്പിഴവ് സംബന്ധിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ശരീരത്തിൽനിന്നു ലഭിച്ച തുണിയുടെ കഷണം അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തു. ശരീരഭാഗത്തിൽനിന്നു രണ്ട് കഷണം തുണിയാണ് ലഭിച്ചത്. ഇതിൽ ഒന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ…

Read More

പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി.

പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന് കത്ത് നല്‍കി. മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഉണ്ടായ ഗുരുതരമായ മെഡിക്കല്‍ അവഗണനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്തയച്ചത് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാന്‍ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ് കടന്നുപോയത്. അവര്‍ക്ക്…

Read More

വയനാട്ടില്‍ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

വയനാട് : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തില്‍ പെട്ടയാൾ കൊല്ലപ്പെട്ടു. പുൽപ്പള്ളി വണ്ടിക്കടവിൽ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരൻ എന്നയാളെയാണ് കടുവ ആക്രമിച്ചത്. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോവുമ്പോഴിയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മാരനെ കാണാൻ ഉണ്ടായിരുന്നില്ലെന്നും കൂടെ ഉണ്ടായിരുന്ന സഹോദരി പറയുന്നു. ജനവാസ…

Read More

വയനാട് പച്ചിലക്കാട് പടിക്കംവയൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പത്തു വാർഡുകളിൽ നിരോധനാജ്ഞ

വയനാട്: പച്ചിലക്കാട് പടിക്കംവയൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പത്തു വാർഡുകളിൽ നിരോധനാജ് പ്രഖ്യാപിച്ചു. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പത്തു വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. പനമരം പഞ്ചായത്തുകളിലെ വാർഡ് 6,7,8,14,15 കണിയാമ്പറ്റ പഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലാണ് നിരോധനാജ്ഞയുള്ളത്. രണ്ട് പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അതിനിടെ, കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുകയാണ്. പ്രദേശത്തെ കാപ്പിത്തോട്ടത്തിന് അടുത്ത വയലിൽ നിന്ന് കടുവയുടെ ഡ്രോൺ ദൃശ്യങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. ഈ…

Read More

താമരശ്ശേരി ചുരത്തിൽ വെള്ളിയാഴ്ച ഗതാഗതം തടസപ്പെടും.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വെള്ളിയാഴ്ച ഗതാഗതം തടസപ്പെടും. രാവിലെ എട്ട് മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസപ്പെടുക. ചുരത്തിലെ 6, 7, 8 വളവുകൾ വീതി കൂട്ടുന്നതിന്‍റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. എട്ടാം വളവിൽ മുറിച്ചിട്ട മരത്തടികൾ ക്രെയ്ൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, പരീക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാ സമയം ക്രമീകരിക്കണമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.

Read More

വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു

കൽപ്പറ്റ:  വിവാദങ്ങൾക്കിടെ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ച. എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺ​ഗ്രസിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചത്. അടുത്തിടെ, പ്രിയങ്ക​ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺ​ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലും കൂടിയാണ് എൻ ഡി അപ്പച്ചന്റെ രാജി. വയനാട്ടിലെ കോൺ​ഗ്രസിലെ പ്രശ്നങ്ങൾ സംസ്ഥാന നേത‍ൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം.

Read More

മുസ്‌ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം.

മേപ്പാടി: മുസ്‌ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം പ്ലോട്ട് തിരിച്ച് നിർമാണം നടത്താൻ അനുമതി ലഭിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനെ തുടർന്നാണ് നിർദേശം. വിഷയം നിയമപരമായി നേരിടുമെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ പ്രതികരിച്ചു. പ്ലോട്ട് വിഭജനം നടത്താൻ അനുമതി തേടാതെ, നിർമാണം തുടങ്ങി എന്ന് കാണിച്ച് നേരത്തെ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ സ്ഥലം സന്ദർശിച്ച ശേഷമാണ് നിർമാണം നിർത്തിവയ്ക്കാൻ സെക്രട്ടറി, ലീഗ് നേതൃത്വത്തിന് വാക്കാൽ നിർദേശം…

Read More