AI girlfriend

ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ പണമിടപാടുകളിൽ വ്യാപാരികളിൽ നിന്ന് സേവന നിരക്ക് ഈടാക്കാൻ നിയമം

ന്യൂഡൽഹി: ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ പണമിടപാടുകളിൽ വ്യാപാരികളിൽ നിന്ന് സേവന നിരക്ക (എം.ഡി.ആർ – മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ തീരുമാനം പ്രാബല്യത്തിലാകുമ്പോൾ, 2,000 രൂപയിൽ താഴെയുള്ള യു.പി.ഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡ് വഴിയുള്ള കൈമാറ്റങ്ങൾക്കും മാത്രമായിരിക്കും ഇനി പൂർണ്ണ സൗജന്യ ആനുകൂല്യം ലഭിക്കുക. വ്യക്തികൾ തമ്മിലുള്ള സാധാരണ പണമിടപാടുകൾക്ക് (P2P) യാതൊരു ഫീസും ഉണ്ടാകില്ലെങ്കിലും, വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്കും ബിസിനസ് സ്ഥാപനങ്ങളിലേക്കുമുള്ള പണമിടപാടുകളെ (P2M)…

Read More

മദ്രസകള്‍ അടച്ചുപൂട്ടുന്നു; ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നടപടി തുടങ്ങി, കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കൊൽക്കത്ത: ബംഗാളിൽ ന്യൂനപക്ഷ വിരുദധ  നീക്കം ശക്തിപ്പെടുത്തി സുവേന്ദു സർക്കാർ .പശ്ചിമ ബംഗാളില്‍ നിരവധി മദ്രസകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് നടപടി. നിരവധി മദ്രസകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. 252 മദ്രസകള്‍ പൂട്ടിയെന്നും 100 മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും ന്യൂനപക്ഷ കാര്യ മന്ത്രി ക്ഷുദിറാം തുഡു പറഞ്ഞു. നോട്ടീസ് ലഭിച്ച മദ്രസകളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ അവയും പൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി. മദ്രസകള്‍ സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ സര്‍വ്വെ എടുത്തിരുന്നു. 2132…

Read More

ദുർഗാ പൂജയ്ക്കിടെ മാംസാഹാരം ഒഴിവാക്ക ണമെന്ന ആവശ്യം തള്ളി സുവേന്ദു അധികാരി.

കൊൽക്കത്ത:ദുർഗാപൂജയോടനുബന്ധിച്ച് മാംസാഹാരം ഒഴിവാക്കണമെന്ന ആവശ്യങ്ങൾ നിലനിൽക്കെ, കാളിഘട്ട് ക്ഷേത്രത്തിലെത്തി പരമ്പരാഗത മീൻ ഭോഗ് കഴിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൗശികി അമാവാസി ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം, ക്ഷേത്രത്തിൽ പ്രസാദമായി നൽകിയ മീൻ തല, വറുത്ത മത്സ്യം, ബലി കഴിച്ച ആടിന്റെ ഇറച്ചി, ബസന്തി പുലാവ് എന്നിവ കഴിച്ചു. ദുർഗാ പൂജയ്ക്കിടെ മാംസാഹാരം ഒഴിവാക്കമെന്നും അത് കഴിക്കുന്നവരെ “പഖണ്ഡി” എന്ന് വിളിക്കണമെന്നും ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടിരുന്നു….

Read More

നിയമപരമായ വിവാഹമോചനം അനുവദിക്കാൻ ശരീഅത്ത് കോടതികൾക്ക് അധികാരമില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.

റായ്പൂർ :പ്രഖ്യാപിത ശരീഅത്ത് കോടതികൾക്കോ’ മറ്റ് സ്വകാര്യ മതപരമായ സംഘടനകൾക്കോ ​​ദാമ്പത്യ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കാനോ പൗരന്മാരുടെ നിയമപരമായ അവകാശങ്ങളും വൈവാഹിക പദവിയും മാറ്റാനോ യാതൊരുവിധ നിയമപരമായ അധികാരവുമില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വിധിച്ചു. റായ്പൂരിലെ ഒരു മുസ്ലീം യുവതി സമർപ്പിച്ച റിട്ട് ഹർജിയിൽ ഭാഗികമായി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കവെയാണ് ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. നഗരത്തിലെ “ഇദാര-ഇ-ശരീഅത്ത് ഇസ്ലാമി കോടതി” പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു യുവതി ഹർജി നൽകിയിരുന്നത്. ഭർത്താവ് മുഹമ്മദ് ആബിദ് ഖാൻ ‘മുത്തലാഖ്’…

Read More

ഒഡീഷ വനത്തിൽ ഇന്ത്യയിൽ കാണാത്ത ഒറാങ്ങ്ഉട്ടാനുകളെ കണ്ടെത്തി; കറുത്ത ഥാർ കാർ കേന്ദ്രീകരിച്ച് അന്വേഷണം

ഭുവനേശ്വർ | ഒഡീഷയിലെ ബാലസോർ ജില്ലയിലെ വനമേഖലയിൽ ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടാത്ത വംശനാശ ഭീഷണി നേരിടുന്ന ഗണത്തിൽപ്പെട്ട അഞ്ച് ഒറാങ്ങ്ഉട്ടാനുകളെ (Orangutans) കണ്ടെത്തി. ഇവ എങ്ങനെ ഇവിടെ എത്തി എന്നതിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വനംവകുപ്പ്. വനമേഖലയിൽ മൃഗങ്ങളെ കണ്ടെത്തുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ ഒരു കറുത്ത മഹീന്ദ്ര ഥാർ വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിച്ചതിന്റെ സി സി ടി വി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലായി. രാത്രി 11:25 ഓടെ വനമേഖലയിലേക്ക് കടന്നുപോയ വാഹനം 15…

Read More

ഉത്തർ പ്രദേശിൽ പൊളിച്ചു നീക്കിയ പള്ളിയുടെ അവശിഷ്ട ങ്ങൾക്കിടയിൽ 1909 എന്ന് രേഖപ്പെടുത്തിയ ഇഷ്ടികകൾ കണ്ടെത്തിയതായി റിപ്പോർട്ട്. യോഗിയെ വിമർശിച്ചതിന് മാധ്യമ പ്രവർത്തക അറസ്റ്റിൽ

സഹാരൻപൂർ: ഉത്തർപ്രദേശിലെ സഹാരൻപൂരിൽ പൊളിച്ചുനീക്കിയ പള്ളി ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതെന്ന് കണ്ടെത്തൽ .പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ 1909 എന്ന് രേഖപ്പെടുത്തിയ ഇഷ്ടികകൾ കണ്ടെത്തിയതായി റിപ്പോർട്ട് അവശിഷ്ടങ്ങൾക്കിടയിൽ വിശുദ്ധ ഗ്രന്ഥങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ പ്രദേശത്തെ മുസ്ലീം സമൂഹം കടുത്ത ദുഃഖ വും നിരാശയും രേഖപ്പെടുത്തി. സഹാരൻപൂർ കളക്ടറേറ്റ് വളപ്പിലെ പള്ളി പൊളിക്കുന്ന സ്ഥലത്തുനിന്ന് ‘നൗസ് നെറ്റ്‌വർക്ക്’ (Nous Network) പുറത്തുവിട്ട വീഡിയോയിൽ 1909 എന്ന് രേഖപ്പെടുത്തിയ ഇഷ്ടികകൾ ദൃശ്യമായിരുന്നു ഇത് പള്ളിയുടെ ഉത്ഭവത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. സർക്കാർ ഭൂമി…

Read More

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടികളിൽ നിന്ന് മുസ്‌ലിംകളെ വിലക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മന്ത്രി

മുംബൈ : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗർബ,ദണ്ഡിയ പരിപാടികളിൽ നിന്ന് മുസ്‌ലിംകളെ വിലക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ആവശ്യത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മന്ത്രയും ബി.ജെ.പി നേതാവുമായ നിതീഷ് റാണെ.ആഘോഷങ്ങളുടെ മറവിൽ ‘ലൗ ജിഹാദ്’ കേസുകൾ വർധിക്കുന്നു എന്ന് ആരോപിച്ചാണ് മന്ത്രി ഈ നിലപാടിനെ പിന്തുണച്ചത്. പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കുകയും, അവരോട് ഹനുമാൻ ചാലീസ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്ത ശേഷം മാത്രമേ വേദിയിലേക്ക് പ്രവേശനം നൽകാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വിഗ്രഹ ആരാധനയിൽ വിശ്വസിക്കാത്തവർ ഇത്തരം…

Read More

ഡൽഹിയിൽ മണിപ്പൂർ സംഗീതജ്ഞൻ മർദനമേറ്റ് മരിച്ചു.

ന്യൂഡൽഹി:വീടിന് സമീപം ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദനമേറ്റ് മരിച്ചു.ദക്ഷിണ ഡൽഹിയിലെ കിളോക്കരി ഗ്രാമത്തിൽ ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. മണിപ്പൂരി സംഗീതജ്ഞനായ ചോങ്തം വിക്രം സിങ് ആണ് മരിച്ചത്. വീടിന് പുറത്ത് ബഹളമുണ്ടാക്കിയ ആളുകളോട് ശബ്ദമുണ്ടാക്കരുതെന്ന് വിക്രം ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായതെന്ന് കുടുംബം പറഞ്ഞു. ബഹളമുണ്ടാക്കിയവരിൽ ഭൂരിഭാഗവും ഡെലിവറി ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. തർക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയും വിക്രമിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു പരിക്കേറ്റ വിക്രമിനെ ഒഖ്‌ലയിലെ ഹോളി ഫാമിലി ആശുപത്രിയിലെത്തിച്ചെങ്കിലും…

Read More

ഡൽഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ 45 ശതമാനം പേരും SIR ൽ നിന്നും പുറത്ത്. പ്രതിഷേധ വുമായി മുസ്‌ലിം സംഘടനകൾ

ന്യൂഡൽഹി:ഡൽഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ 45 ശതമാനം പേരും SIR ൽ നിന്നും പുറത്ത്ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ വെട്ടിയതിൽ വ്യാപക വിമർശനവുമായി മുസ്‌ലിം സംഘടനകൾ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു പുറത്താക്കിയത് കേന്ദ്രത്തിന്റെ വേട്ടയാടലെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാത നിലപാടിൽ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് മുസ്‌ലിം സംഘടനകൾ. ഓഖ്ല, തുഗ്ലക്കാബാദ്‌ തുടങ്ങി മുസ്‌ലിം ഭൂരിപക്ഷമുള്ള അഞ്ചു മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കിയത്. ഓഖ്ലയില്‍ മാത്രം ആകെ വോട്ടർമാരുടെ 45ശതമാനത്തിലധികം പേരും പട്ടികയിൽ…

Read More

ജമ്മു കശ്മീരില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മുസ്‌ലിം യുവാവിനെ നിര്‍ബന്ധിച്ച് ഹിന്ദുത്വ സംഘം: പിന്തുടര്‍ന്ന് ഉപദ്രവം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കശ്മീരി മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ഉപദ്രവം. ബാബ ബുദ്ധ അമര്‍നാഥ്, ശിവ് ഘോരി ക്ഷേത്രങ്ങളിലേക്ക് വന്ന തീര്‍ത്ഥാടക സംഘമാണ് കുതിര സവാരിക്കാരനായ മുസ്‌ലിം യുവാവിനെ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രംഗം ശാന്തമാക്കാനായി ഒരു പൊലീസുകാരന്‍ ഇടപെടുന്നതായും വീഡിയോയില്‍ കാണാം. എന്നാല്‍ സംഘം വീണ്ടും യുവാവിനെ പിന്തുടര്‍ന്ന് ജോലി തടസപ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. വലിയ പ്രതിഷേധങ്ങളാണ് ഇത്തരം ആള്‍ക്കൂട്ട…

Read More