ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പോലീസ് ക്ലിയറന്‍സും സ്‌പോണ്‍സറും ആവശ്യമില്ല; ഓണ്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി അഡ്മിനിസ്‌ട്രേഷന്‍

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പോലീസ് ക്ലിയറന്‍സും സ്‌പോണ്‍സറും ആവശ്യമില്ല; ഓണ്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി അഡ്മിനിസ്‌ട്രേഷന് 1967 മുതലുള്ള വ്യവസ്ഥയാണ് ഇല്ലാതാക്കിയത കൊച്ചി| ലക്ഷദ്വീപ് യാത്ര ഒരു കടമ്പയായ വിനോദ സഞ്ചാരികൾക്ക് ആശ്വാസമായി പുതിയ വാർത്ത. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ദ്വീപില്‍ നിന്നുള്ള സ്‌പോണ്‍സറും ആവശ്യമില്ല. അഡ്മിനിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി. ദ്വീപ് സന്ദര്‍ശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരുന്നു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി). ക്രിമിനല്‍ രേഖകളൊന്നും ഇല്ലെന്ന് താമസിക്കുന്ന പ്രദേശത്തെ പോലീസ് അധികാരികള്‍…

Read More

നാലു പേർ നാടിനെ നാറ്റിച്ചു;ബാലിയിൽ വിനോദസഞ്ചാര ത്തിനെത്തിയ നാല് ഇന്ത്യൻ സഞ്ചാരികൾ താമസിച്ച റിസോർട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നിലയിൽ പിടിക്കപ്പെട്ടു.

ബാലിയിൽ വിനോദസഞ്ചാരത്തിനെത്തിയ നാല് ഇന്ത്യൻ സഞ്ചാരികൾ താമസിച്ച റിസോർട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നിലയിൽ പിടിക്കപ്പെട്ടു ബാലിയിലെ പ്രശസ്തമായ ഉബുദ് മേഖലയിലെ ആഡംബര റിസോർട്ടിലാണ് സംഭവം നടന്നത്.  റിസോർട്ടിൽ നിന്നും ചെക്കൗട്ട് ചെയ്യുന്ന സമയത്ത് സംശയം തോന്നിയ ജീവനക്കാർ ഇവരുടെ ബാഗുകൾ പരിശോധിച്ചു. ഹോട്ടലിലെ അലങ്കാര വസ്തുക്കളും മറ്റ് സാധനങ്ങളും ബാഗിനുള്ളിൽ നിന്ന് കണ്ടെടുത്തു. ജീവനക്കാർ ബാഗുകൾ തുറന്ന് സാധനങ്ങൾ പുറത്തെടുക്കുന്നതും സഞ്ചാരികളുമായി തർക്കിക്കുന്നതുമായ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഉബുദിലെ ‘അശ്വര റിസോർട്ടിലാണ്’ സംഭവം…

Read More

‘എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് പോലെ’; നാലു ദിവസം വനത്തിൽ കുടുങ്ങിയ നാദാപുരം സ്വദേശി ശരണ്യയുടെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ച് പര്‍വതാരോഹകന്‍

തിരുവനന്തപുരം :  തടിയന്‍റമോള്‍ മലയില്‍ നാലു ദിവസം കുടുങ്ങിയ നാദാപുരം സ്വദേശി ശരണ്യയുടെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ച് പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍. ശരണ്യ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ സംശയങ്ങളുണ്ടെന്നും അതിജീവിക്കാന്‍ ശ്രമിച്ചൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേതെന്നും ഹസന്‍ ഖാന്‍ പറഞ്ഞു. ശരണ്യയുടെ അഭിമുഖത്തില്‍ തനിക്കുള്ള സംശയങ്ങളാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. പാങ്ങോട്ട് പക്ഷി സങ്കേതത്തില്‍ വഴി തെറ്റി നാലു മണിക്കൂര്‍ പെട്ടുപോയതാണെന്നും അന്നുണ്ടായ പരിഭ്രാന്തി തനിക്ക് അറിയാമെന്നും ഹസന്‍ ഖാന്‍ പറയുന്നു. രാത്രിയാകുമ്പോള്‍ കാടിന്‍റെ ഭാവം മാറും….

Read More

ഇരവികുളം ദേശീയോദ്യാനം ബുധനാഴ്ച തുറക്കും, സഞ്ചാരികളെ കാത്ത് മഴവിൽ പാലവും ഫോട്ടോ പോയിൻ്റും

ഇരവികുളം ദേശീയോദ്യാനം ബുധനാഴ്ച (ഏപ്രിൽ ഒന്ന്) മുതൽ സഞ്ചാരികൾക്കായി തുറക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങൾ വരയാടുകളുടെ പ്രജനനകാലമായതിനാൽ ഉദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു. നിലവിൽ 841 വരയാടുകളാണുള്ളത്. ഇതിൽ 144 എണ്ണം പുതിയതായി ജനിച്ചവയാണ് 2025-ൽ ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലയിൽ ഏറ്റവും മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തത് മൂന്നാർ വന്യജീവി ഡിവിഷൻ്റെ കീഴിലുള്ള ഇരവികുളം ദേശീയോദ്യാനത്തെയാണ്. *പുതിയ കാഴ്ചകൾ* മെഡിസിനൽ ഗാർഡൻ പാർക്ക്, മഴവിൽപാലം, ഫോട്ടോ പോയിൻ്റ് എന്നിവ സഞ്ചാരികൾക്കായി പുതിയതായി ഒരുക്കിയിട്ടുള്ളതായി വാർഡൻ കെ.വി.ഹരികൃഷ്ണനും അസി. വാർഡൻ നിതിൻലാലും…

Read More

നവീകരണത്തിന് ടെൻഡറായി; കോഴിക്കോട് ബീച് ഇനി മാറും !

കോഴിക്കോട് : തീരദേശങ്ങളുടെ നവീകരണവുമായി മുന്നോട്ടു പോകുന്ന കേരള മാരിടെെം ബോർഡിന്റെ പദ്ധതികൾ നടപ്പാകുന്നതോടെ കോഴിക്കോട് ബീച്ചിന്റെ മുഖം മാറും. അടിസ്ഥാന സൗകര്യ വികസനം, സൗന്ദര്യ വത്കരണം, വിശ്രമ സൗകര്യം, പാർക്കിംഗ് എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതികൾക്ക് ടെൻഡറായി. 30 വർഷ കാലയളവിൽ പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് (പി.പി.പി) പദ്ധതി നടപ്പാക്കുക. സൗത്ത് ബീച്ച് മുതൽ നോർത്ത് ബീച്ച് വരെയുള്ള പദ്ധതികൾ നടപ്പാക്കാൻ കമ്പനികളെ തെരഞ്ഞെടുത്തു. സൗത്ത്, നോർത്ത് ബീച്ചുകളിൽ രണ്ടര ഏക്കറിൽ വീതമാണ് പദ്ധതികൾ നടപ്പാക്കുക. സൗത്ത് ബീച്ചിൽ…

Read More

നഗര മദ്ധ്യത്തിലൊരു വനം: സഞ്ചാരികളുടെ മനം കവര്‍ന്ന് മാനന്തവാടിയിലെ നഗരവനം

പ്രകൃതിയെ അടുത്തറിയാന്‍ നഗരമധ്യത്തില്‍ നഗരവനം ഒരുക്കി വനം വകുപ്പ്. സംസ്ഥാനത്ത് മറ്റെവിടെയും കാണാത്ത വിധം നഗരപരിധിക്കകത്ത് സമൃദ്ധമായ വനാനുഭവം പകരുകയാണ് നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ മാനന്തവാടിയില്‍ ഒരുക്കിയ നഗരവനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കുക, ഹരിതാഭ വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന അന്തരീക്ഷ താപനില കുറക്കുക, വായു-ശബ്ദമലിനീകരണം നിയന്ത്രിക്കുക, കാറ്റിന്റെ വേഗത കുറച്ച് നഗരത്തെ സംരക്ഷിക്കുക, ചെറുജീവജാലങ്ങള്‍ക്ക് വാസസ്ഥലം ഒരുക്കുക, ഭുഗര്‍ഭ ജല സംഭരണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് നഗരവനത്തിലൂടെ ലക്ഷ്യമാക്കുന്നത്. പൊതു ജനങ്ങള്‍ക്ക് പ്രകൃതിയുമായി അടുത്തിടപഴകാനും പരിസ്ഥിതി അവബോധം…

Read More

പുതുവർഷാഘോഷം: കൂടുതൽ സർവീ സുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും.

കൊച്ചി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയുംകൂടുതൽ സർവീസ് നടത്തും. ജനുവരി മൂന്നുവരെ ഇടപ്പള്ളി സ്റ്റേഷനിൽനിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11 വരെ സർവീസ് നടത്തും. 31-ന് പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽനിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1.30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽനിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ടുവരെയുണ്ടാകും. ഡിസംബർ 31-ന് രാത്രി കൊച്ചി വാട്ടർ മെട്രോ സർവീസുണ്ടാകും. രാത്രിയിലെ നിശ്ചിത ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട്-മട്ടാഞ്ചേരി…

Read More

സഞ്ചാരികൾ ഒഴുകുന്നു; രണ്ട് മാസം കൊണ്ട് സന്ദർശിച്ചത് 27700 പേർ . നിയന്ത്രണങ്ങൾ ഒഴിവാക്കാന്‍ തീരുമാനം.

ഇടുക്കി:ഇടുക്കിആര്‍ച്ച് ഡാം കാണാന്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27700 സഞ്ചാരികള്‍. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്. ഒക്‌ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം 25060 മുതിര്‍ന്നവരും 2640 കുട്ടികളും ഡാം കാണാനെത്തി. ഇടുക്കി ആര്‍ച്ച് ഡാം എന്ന നിര്‍മ്മാണ വിസ്മയം നേരിട്ടാസ്വദിക്കാന്‍ നിരവധി പേരാണ് ഇടുക്കിയില്‍ എത്തുന്നത്. കുറുവന്‍ കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് അപൂര്‍വമായ ദൃശ്യാനുഭവമാണ്. ഓണ്‍ലൈനിൽ ബുക്ക് ചെയ്ത്…

Read More

നെല്ലിയാമ്പതിയിൽ നട്ടുച്ചയ്ക്കുപോലും കോടമഞ്ഞിറങ്ങും. , താമസിക്കാൻ ബ്രീട്ടീഷ് ബംഗ്ലാവ് മുതൽ മുളവീട് വരെ; ട്രക്കിംഗും കാഴ്ചകളും വേറെ ലെവൽ.

നെല്ലിയാമ്പതിയിൽ കോടമഞ്ഞിന്റെ വൈബ്, താമസിക്കാൻ ബ്രീട്ടീഷ് ബംഗ്ലാവ് നെല്ലിയാമ്പതി ഇപ്പോൾ കൂടുതൽ മനോഹരിയായിരിക്കുകയാണ്. പോത്തുണ്ടി അണക്കെട്ടും, പച്ചപ്പുംകണ്ട് ചുരം കയറിയെത്തിയാൽ വൈബ് വേറെയാണ് നെല്ലിയാമ്പതിയിൽ. നട്ടുച്ചയ്ക്കുപോലും കോടമഞ്ഞിറങ്ങും വനംവകുപ്പിന്റെ കൊല്ലങ്കോട് റേഞ്ചിലെ കാരാശൂരി, മാട്ടുമല, മിന്നാംപാറ തുടങ്ങിയ ഭാഗങ്ങളിലേക്ക് കാട്ടിനകത്തുകൂടെയുള്ള ജീപ്പ് സഫാരിയും, നെല്ലിയാമ്പതി റേഞ്ചിലെ കേശവൻപാറയിലേക്ക് നടന്നുള്ള ട്രക്കിങ്ങും നടത്താനാവും. പുലയമ്പാറ, കേശവൻപാറ, നൂറടി എന്നിവിടങ്ങളിൽ സ്വകാര്യ ജീപ്പുകളിലാണ് സവാരി. മൺപാതകളിലൂടെയും, പാറക്കെട്ടുകളിലൂടെയും കയറിയിറങ്ങി യാത്ര ചെയ്യുമ്പോൾ ഇതൊക്കെ എവിടേയോ കണ്ടിട്ടുണ്ടെന്ന തോന്നലുണ്ടാവും. വെറും തോന്നലല്ല,…

Read More

മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി നാടിനു സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

വടകര: മണിയൂർ ഗ്രാമപഞ്ചായത്തിലെ മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി നാടിനു സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ. സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനവും കോഴിക്കോട് ജില്ലയും സർവകാല റെക്കോർഡിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ വർദ്ധിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണവും കൂടി. ഈ അധിക മുന്നേറ്റം നിലനിർത്താൻ കൂടുതൽ ഡെസ്റ്റിനേഷനുകൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെസ്റ്റിനേഷൻ ടൂറിസം…

Read More