നാലു പേർ നാടിനെ നാറ്റിച്ചു;ബാലിയിൽ വിനോദസഞ്ചാര ത്തിനെത്തിയ നാല് ഇന്ത്യൻ സഞ്ചാരികൾ താമസിച്ച റിസോർട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നിലയിൽ പിടിക്കപ്പെട്ടു.

ബാലിയിൽ വിനോദസഞ്ചാരത്തിനെത്തിയ നാല് ഇന്ത്യൻ സഞ്ചാരികൾ താമസിച്ച റിസോർട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നിലയിൽ പിടിക്കപ്പെട്ടു ബാലിയിലെ പ്രശസ്തമായ ഉബുദ് മേഖലയിലെ ആഡംബര റിസോർട്ടിലാണ് സംഭവം നടന്നത്.  റിസോർട്ടിൽ നിന്നും ചെക്കൗട്ട് ചെയ്യുന്ന സമയത്ത് സംശയം തോന്നിയ ജീവനക്കാർ ഇവരുടെ ബാഗുകൾ പരിശോധിച്ചു.

ഹോട്ടലിലെ അലങ്കാര വസ്തുക്കളും മറ്റ് സാധനങ്ങളും ബാഗിനുള്ളിൽ നിന്ന് കണ്ടെടുത്തു. ജീവനക്കാർ ബാഗുകൾ തുറന്ന് സാധനങ്ങൾ പുറത്തെടുക്കുന്നതും സഞ്ചാരികളുമായി തർക്കിക്കുന്നതുമായ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഉബുദിലെ ‘അശ്വര റിസോർട്ടിലാണ്’ സംഭവം നടന്നത്. ഏപ്രിൽ 16-നാണ് വിനോദസഞ്ചാരികൾ റിസോർട്ടിൽ ചെക്ക് ഇൻ ചെയ്തത്. രണ്ട് മുറികളിലായി മൂന്ന് പകലും രണ്ട് രാത്രിയുമാണ് ഇവർ താമസിച്ചത്.  ഏപ്രിൽ 19-ന് രാവിലെ ഇവർ ചെക്ക് ഔട്ട് ചെയ്ത് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ജീവനക്കാർക്ക് സംശയം തോന്നിയത്.

ഇവർ താമസിച്ച മുറികളിൽ പരിശോധന നടത്തിയ ജീവനക്കാർ നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ സഞ്ചാരികളെ തടഞ്ഞുവെച്ച് ബാഗുകൾ പരിശോധിക്കുകയായിരുന്നു. മുറിയിലെ അലങ്കാര വസ്തുക്കളും റിസോർട്ട് വക സാധനങ്ങളും ഇവരുടെ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മോഷണശ്രമം കൈയോടെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *