മുത്തങ്ങയിൽ മെത്താം ഫിറ്റമിനുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി:മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ 19.78 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കേരള ആർ.ടി.സി ബസിലെ യാത്രക്കാരനായ മലപ്പുറം മുണ്ടുപറമ്പ് എം. അനസാണ് (26) പിടിയിലായത്.
പരിശോധനയിൽ മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ സിറാജ്, പ്രിവന്റിവ് ഓഫിസർ എം.എ. സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മിഥുൻ, അർജുൻ എന്നിവർ പങ്കെടുത്തു. ജെ.എഫ്.സി.എം ഫസ്റ്റ് കോടതി സുൽത്താൻ ബത്തേരിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉൽപാദനം, വിപണനം, കടത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ 04936-288215, 1800-425-2848 എന്നീ നമ്പറുകളിൽ അറിയിക്കാം.

