വടകരയിൽ എം.ഡി.എം.എയുമായി പിടിയിലായ അധ്യാപി കമാർ ഇടതുപക്ഷ അനുകൂല സംഘട നയുടെ ഭാരവാഹി കളാണെന്ന് റിപ്പോർട്ട്
കോഴിക്കോട് :വടകരയിൽ എം.ഡി.എം.എയുമായി പിടിയിലായ അധ്യാപികമാർ ഇടതുപക്ഷ അനുകൂല സംഘടനയുടെ ഭാരവാഹികളാണെന്ന് റിപ്പോർട്ട. ബി.ആർ.സി.യിലെ അധ്യാപക സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ.) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനറും ജോയിന്റ് കൺവീനറുമായിരുന്നു പ്രതികളായ കാവ്യയും കീർത്തനയുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവർക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, രണ്ടുവർഷം മുമ്പ് മാത്രമാണ് ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നതെന്നും അന്ന് ഇത്തരം ബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് സംഘടനാ നേതാക്കളുടെ വിശദീകരണം. കീർത്തന,കാവ്യ ബി.ആർ.സി.യിലെ താൽക്കാലിക കരാർ നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്…

