മീഡിയവൺ ബാർക്കിൽ നിന്ന് പുറത്തേക്ക് .ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജൻസിയായ ബാർക് ബന്ധം വിഛേദിക്കുന്ന രണ്ടാമത്തെ ചാനലാണ് മീഡിയവൺ.

കോഴിക്കോട്: മീഡിയവൺ ബാർക്കിൽ നിന്ന് പുറത്തേക്ക് .ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജൻസിയായ ബാർക് ബന്ധം വിഛേദിക്കുന്ന രണ്ടാമത്തെ ചാനലാണ് മീഡിയവ .ബാർക്ക് കണക്കുകളെക്കുറിച്ച് മീഡിയവൺ ഉന്നയിച്ച സംശയങ്ങൾക്ക് വിശ്വാസ്യയോഗ്യമായ മറുപടി ലഭിക്കാത്തതിനെതുടർന്നാണ് തീരുമാനമെന്ന്  മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. മീഡിയവണിന്റെ ഉയർന്ന പ്രേക്ഷക പിന്തുണ റേറ്റിങ്ങിൽ പ്രതിഫലിക്കാത്തത് കൃത്യമായി വിശദീകരിക്കാൻ ബാർക്ക് അധികൃതർക്കായില്ല എന്നും മീഡിയവൺ മാനേജ്മെൻ്റ് അറിയിച്ചു.വിശ്വാസ്യതപൂർണമായും നഷ്ടപ്പെട്ടതോടെയാണ് ബാർക്കിൽ നിന്ന് പിന്മാറാനുള്ള മീഡിയവൺ തീരുമാനം. റേറ്റിങ് കണക്കാനെടുക്കുന്ന തീരെ ചെറിയ സാംപിൾ സൈസും…

Read More

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു.

തിരുവനന്തപുരം :  തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ച. കുമാർ(45) ആണ് മരിച്ചത്. മീൻ പിടിത്തത്തിന് പോകവെ വള്ളം മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 6 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പുതുക്കുറിച്ചി സ്വദേശിയായ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. കടലിലേക്ക് വീണ ഇയാളെ ഒപ്പമുണ്ടായിരുന്നവർ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്ന വഴിയാണ് കുമാർ മരിക്കുന്നത്. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് പുതുകുറിച്ചി. കഴിഞ്ഞ ദിവസവും സമാനമായ സംഭവം…

Read More

വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും; എടവണ്ണയിൽ ആയുധവേട്ട.

മലപ്പുറം : എടവണ്ണയിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും…

Read More

വീഥികളിൽ മയിൽപ്പീലി കണ്ണന്മാർ നിറഞ്ഞ് ശോഭയാത്ര.

കുറ്റിക്കാട്ടൂർ: മയിൽപ്പീലി കണ്ണന്മാർ നിറഞ്ഞ വീഥികളെ അമ്പാടിയാക്കി ശോഭ യാത്ര. അമ്പാടി കണ്ണന്മാർ അണി നിരന്ന മഹാ ശോഭയാത്ര ദ്വാപരക യുഗത്തിൻ്റെ സ്മരണകളുണർത്തി. . ഒപ്പം രാധയും തോഴിമാരും ഇതിഹാസ നിശ്ചലദൃശ്യങ്ങളും കൂടിയായപ്പോൾ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾക്ക് മയിൽപ്പീലിയഴക്. കണ്ണൻ അമ്പാടിയിലാടിയ ലീലകൾ വീണ്ടും കാണാൻ ആയിരങ്ങളാണ് പാതയോരങ്ങളിൽ കാത്തുനിന്നത്.കുറ്റിക്കാട്ടൂർ മണ്ഡലം ശോഭയാത്ര വെള്ളിപ്പറമ്പിൽ നിന്നാരംഭിച്ച് കുറ്റിക്കാട്ടൂർ സമാപിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണു സംസ്ഥാനത്തൊട്ടാകെ നൂറുകണക്കിനു ശോഭായാത്രകൾ നഗര, ഗ്രാമവീഥികളിൽ വർണക്കാഴ്ചയൊരുക്കിയത് കലാപരിപാടികളും ഉറിയടിയും ഗോപികാനൃത്തവും താളമേളങ്ങളും ശോഭായാത്രയുടെ…

Read More

സംസ്ഥാനത്ത് ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കു. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്‌പെഷ്യല്‍ അരിയുടെ വിതരണവും പൂര്‍ത്തിയാകുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആ?ഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ 31ന് മുമ്പ് തന്നെ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്ന് തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. 02.09.2025 മുതല്‍ സെപ്റ്റംബര്‍…

Read More

റിപ്പോർട്ടർ ടിവി ആക്രമണം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെ.ജെ.യു

കൊച്ചി: റിപ്പോർട്ടർ ടി.വിയുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് യൂണിയൻ ആവശ്യപ്പെട്ടു തെറ്റായ വാർത്ത ഏതെങ്കിലും മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായി നേരിടാനുള്ള ആർജ്ജവമാണ് സംഘടനകൾ കാണിക്കേണ്ടത്. സംഭവത്തിൽ നീതിപൂർവമായ പൊലീസ് അന്വേഷണവും നടപടിയുമാണ് വേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ പറഞ്ഞു.

Read More

കണ്ണൂരിൽ മദ്യപിച്ച് റെയിൽവെ ട്രാക്കിൽ പരാക്രമം കാണിച്ച് യുവാവ്.

കണ്ണൂർ: ( www.10visionnews.com ) മദ്യപിച്ച് റെയിൽവെ ട്രാക്കിൽ പരാക്രമം കാണിച്ച് യുവാവ. കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. പഴയങ്ങാടി സ്വദേശി ബാദുഷയാണ് മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇയാളെ ട്രാക്കിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. ട്രാക്കിൽനിന്ന് മാറാൻ ഇവർ ബാദുഷയോട് ആവശ്യപ്പെട്ടെങ്കിലും ഇവരെ ഇയാൾ അസഭ്യം പറയുകയും കല്ലെടുത്ത് എറിയാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ ഇയാൾ…

Read More

റിപ്പോർട്ടർ ടിവി യുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

തൃശൂർ: റിപ്പോർട്ടർ ടിവി യുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ.ഓഫീസിൽ കരി ഓയിൽ ഒഴിച്ചു.സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന മുൻ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം. ഇന്ന് രാവിലെയാണ് പ്രതിഷേധം നടത്തിയത്. ജീവനക്കാരിയുടെ ആരോപണത്തില്‍ നടപടിയെടുക്കണമെന്നും സംഭവത്തില്‍ ചാനല്‍ മൗനം പാലിക്കുന്നുവെന്നും ആരോപിച്ചാണ്‌ പ്രതിഷേധം നടത്തിയത്. ചാനലിന്‍റെ സ്വത്തില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം.u

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം കോഴിക്കോട് ജില്ല കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവഴി പോകുന്ന വാഹനങ്ങള്‍…

Read More

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; ബസ്സുടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളി ഹൈക്കോടതി

കൊച്ചി:ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളി. സര്‍ക്കാര്‍ ഉത്തരവ് നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 2023 – 25 വർഷം, സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ ഉണ്ടായി. ഇത്തരം അപകടങ്ങൾ തടയാനാണ് സർക്കാർ നീക്കം. നടപടികൾ പൊതുതാൽപര്യം മുൻനിർത്തി കൂടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Read More