AI girlfriend

admin@10vision

ഒപ്പിട്ടു വച്ചിരുന്ന ചെക്കുകൾ കൈവശപ്പെടുത്തി, 46 കോടി തട്ടി’; നടി അംബികയ്ക്കെതിരെ പരാതി നൽകി സഹോദരി രാധ

നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് നൽകി നടിയും സഹോദരിയുമായ രാധ. അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തതായി രാധ ചെന്നൈ പൊലീസിന് പരാതി നൽകി. ഒന്നിച്ചു താമസിച്ചിരുന്ന സമയത്ത്, താൻ ഒപ്പിട്ടു വച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് പണം കൈവശപ്പെടുത്തിയെന്നാണ് പരാതി. ഇന്ന് രാവിലെയാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിലെത്തി രാധ പരാതി നൽകിയത്. അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്ന് രാധ പറഞ്ഞു. ചെന്നൈയിലെ എ.ആർ.സ്ട്രീറ്റിലെ വീട്ടിൽനിന്നാണ് ചെക്കുകൾ…

Read More

ബൈക്ക് അപകടത്തിൽ കാലിക്കറ്റ് എഫ്സി താരം റിജോൺ ജോസ് മരിച്ചു.

കോഴിക്കോട്: ബൈക്ക് അപകടത്തിൽ കാലിക്കറ്റ് എഫ്സി താരം മരിച്ചു. തൃശ്ശൂർ സ്വദേശി റിജോൺ ജോസ് ആണ് മരിച്ചത. ഇന്നലെ അർദ്ധരാത്രിയിൽ കോഴിക്കോട് ഗാന്ധി റോഡ് മേൽപ്പാലത്തിൽ ആയിരുന്നു അപകടം. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരിക്കുകളുമായി ആശുപത്രിയിലാണ്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുക ആയിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ…

Read More

നിലമ്പൂർ അമരമ്പലത്തെ ടി കെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

നിലമ്പൂർ :നിലമ്പൂർ അമരമ്പലത്തെ ടി കെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായിഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇന്നലെ രാത്രിതന്നെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.ഒരു സ്‌ത്രീയെ കൂടി ഇനി കണ്ടെത്താനുണ്ടെന്നാണ് വിവരം.മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രദേശത്ത് തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.സംഭവസമയത്ത് പുഴയിലോ പരിസരത്തോ മഴയുണ്ടായിരുന്നില്ല.നിരവധി വിനോദസഞ്ചാരികൾ പുഴയിലുണ്ടായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്.കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ആറുപേരും പെട്ടുപോകുകയായിരുന്നു.കൂടുതൽപേർ അപകടത്തിനിരയായോ…

Read More

മല്ലുപ്രീമിയം പെയ്ഡ് ഗ്രൂപ്പ് വഴി അശ്ലീല വീഡിയോ വിറ്റ് പണം സമ്പാദിച്ചു; പ്രതി വീണ്ടും റിമാൻഡിൽ.

കൊച്ചി : കെഎസ്‌യു നേതാവടങ്ങുന്ന സംഘം വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ നിർമിച്ച കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതിയെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർത്ഥിയായ സനീഷിനെയാണ് കോടതി റിമാൻഡ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ, ‘മല്ലുപ്രീമിയം’ പെയ്ഡ് ഗ്രൂപ്പിലെ ചില അംഗങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പ്രതിയെ വീണ്ടും…

Read More

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു.

കിളിമാനൂർ :(തിരുവനന്തപുരം) കിളിമാനൂരിൽ സഹോദരനുമൊത്തു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു ഗുരുതരമായി പരുക്കേറ്റ ശരണിനെ (11) എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചെടുത്ത വിരലുമായി കടന്ന നായയ്ക്കായി പരിസരവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടിച്ചെടുത്ത വിരലും കണ്ടെത്താനായിട്ടില്ല. പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ വാർഡ് കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ രാജു– അഞ്ജു ദമ്പതികളുടെ മകനാണു ശരൺ. കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ വിദ്യാർഥിയാണ്. വീട്ടുമുറ്റത്തേക്ക് കുരച്ചുകൊണ്ട് ഓടിക്കയറിയ നായ ശരണിനെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ശരണിന്റെ വലതുകയ്യിലെ…

Read More

അസമിൽ പതിനായിരം ദരിദ്ര മുസ് ലിം കളെ ബുൾഡോസർ രാജിലൂടെ കുടിയിറക്കിയ ഭൂമിയിൽ അദാനിയുടെ താപ വൈദ്യുത നിലയത്തിന് തറക്കല്ലിട്ടു

ഗുഹാവ തി : അസമിൽ 1400 ലധികം കുടുംബ ങ്ങളിലെ പതിനായിരം ദരിദ്ര മുസ് ലിം കളെ കുടുംബങ്ങളെ ബുൾഡോസർ രാജിലൂടെ കുടിയിറക്കിയ ഭൂമിയി പതിനാല് മാസങ്ങൾക്ക് ശേഷം അദാനി യുടെ വ്യവസായത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു മുഖ സെപ്റ്റംബർ 20-ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ധുബ്രി ജില്ലയിൽ അദാനി പവറിന്റെ 3,200 മെഗാവാട്ട് കൽക്കരി താപനിലയത്തിനാണ് ഈ ഭൂമി നൽകിയത് 48,000 കോടി രൂപയുടെ ഈ പദ്ധതിയെ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതി എന്നാണ്…

Read More

കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 7 മരണം. 4 പേരെ കാണാതായി. മലപ്പുറത്ത് രണ്ട് പേരുടെ മൃത ദേഹം കിട്ടി.

മലപ്പുറം / കോട്ടയം : കടുത്ത ചൂടിനിടെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 7 മരണം. 4 പേരെ കാണാതായ. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 2.45 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന…

Read More

മഴ കനക്കുന്നു: വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിൽ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനക്കുന്നു. വാഗമൺ, വെള്ളിക്കുളം, തീക്കോയി പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഗതാഗതം തടസപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. മലപ്പുറം ടി.കെ. കോളനയിൽ കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ നാലു പേർ‌ ഒഴുക്കിൽപെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. അടുത്ത…

Read More

അർധരാത്രി വരെ കുടി വേണ്ട ! സംസ്ഥാനത്ത് ബാർ സമയം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ.

തിരുവനന്തപുരം:  സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചന. നിലവിലുള്ള സമയത്തിൽ മാറ്റം വരുത്തി, പഴയതുപോലെ രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് ആലോചന നടക്കുന്നത്. പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി വിവിധ സംഘടനകളുമായി ഈ മാസം 23 മുതൽ 28 വരെ ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടുള്ളത്. നിലവിൽ രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. എന്നാൽ, നീണ്ട…

Read More

പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രതികളെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നത് എന്തിന് ? ജുഡീഷ്യല്‍ കൊലപാതകങ്ങളിലും വ്യാജ ഏറ്റുമുട്ടലുകളിലും ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍.

ന്യൂഡൽഹി:രാജ്യത്ത് വര്‍ധിച്ചുവരുന്ന പൊലീസ് അതിക്രമങ്ങളിലും ജുഡീഷ്യല്‍ കൊലപാതകങ്ങളിലും വ്യാജ ഏറ്റുമുട്ടലുകളിലും ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ കസ്റ്റഡി മരണങ്ങള്‍ ഒരു പഴങ്കഥയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അത് തിരുത്തി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഉജ്ജല്‍ ഭൂയാന്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷണത്തിനിടെ ഉണ്ടാകുന്ന ചില വീഴ്ചകള്‍ മറച്ചുവെക്കുന്നതിനായി ഇത്തരം വഴികള്‍ തേടുന്നതും സ്വീകരിക്കുന്നതും ഭരണഘടന അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് ഉയര്‍ത്തുന്ന സ്ഥിരം ന്യായീകരണങ്ങളെയും ജസ്റ്റിസ് വിമര്‍ശിച്ചു….

Read More