AI girlfriend

കരിയർ ……. നയാപൈസ ഫീസില്ലാതെ എൻ.ഐ.ടി കോഴിക്കോടിൽ പഠിക്കാം, ഒപ്പം സ്റ്റൈപ്പൻഡും; ഈ സുവർണ്ണാവസരം മിസ്സാക്കല്ലെ…

കോഴിക്കോട് :പുതിയൊരു ജോലി അന്വേഷിക്കുന്നവരോ, അതല്ലെങ്കിൽ നിലവിലുള്ള സ്കില്ലുകൾ ഒന്ന് അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരോ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കൊരു അടിപൊളി വാർത്തയുണ്ട്. നമ്മുടെ കോഴിക്കോട് എൻ.ഐ.ടിയിൽ (NIT Calicut) തികച്ചും സൗജന്യമായി പഠിക്കാൻ ഒരു അവസരം വന്നിരിക്കുകയാണ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം (Ministry of Minority Affairs) നടപ്പിലാക്കുന്ന പി.എം വികാസ് (PM VIKAS) പദ്ധതി വഴിയാണ് ഈ കിടിലൻ അവസരം നിങ്ങളെ തേടിയെത്തുന്നത്. പഠിക്കാൻ ഫീസ് വേണ്ടെന്ന് മാത്രമല്ല, നിങ്ങളുടെ പോക്കറ്റ് മണിക്ക് വേണ്ടി…

Read More

മൂന്നു ജില്ലകളിൽ റെഡ് അലർട്ട്, കോഴിക്കോട് , കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് നാളെ അവധി.

കോഴിക്കോട് : മഴ കനത്തതിനാൽ കോഴിക്കോട് , കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു കോഴിക്കോട് , കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു .ജില്ലയിലെ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പി.എസ്.സി (PSC) പരീക്ഷകൾക്കും മാറ്റമില്ല. അവ നിശ്ചയിച്ച സമയത്തുതന്നെ നടക്കും

Read More

ഹയർ സെക്കണ്ടറി വൊക്കേഷണൽ ട്രയൽ അലോട്ട്‌മെന്റ് നാളെ; ഓപ്ഷനുകൾ തിരുത്താൻ ജൂൺ 10 വരെ സമയം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് നാളെ (ജൂൺ 8) പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് നാളെ ലഭ്യമാകുക. അപേക്ഷകർക്ക് admission.vhseportal.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. ലോഗിൻ പേജിൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കാം. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർത്ത് അപേക്ഷ പൂർത്തിയാക്കാനും കൺഫർമേഷൻ…

Read More

പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കും. യുഡിഎഫ് സർക്കാർ മുൻ സർക്കാരിൻ്റെ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍.

  പിഎം ശ്രീ പദ്ധതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പി എം ശ്രീ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്ര നിബന്ധനകളിൽ പാഠ്യപദ്ധതി നിർബന്ധമാക്കില്ലെന്നും NCERT പാഠപുസ്തകങ്ങൾ തന്നെ പഠിപ്പിക്കണമെന്ന് നിർബന്ധമില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട് തിരുവന്തപുരം :പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. യുഡിഎഫ് സർക്കാർ മുൻ സർക്കാരിൻ്റെതുടർച്ചയാണെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാർ പിഎം ശ്രീയിൽ ഒപ്പുവെച്ചത് യാഥാർത്ഥ്യമാണെന്ന് അതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നും…

Read More

അതിതീവ്ര മഴ മുന്നറിയിപ്പ് : വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്/ വയനാട് :അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധ പ്രഖ്യാപിച്ചു. വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ അവധി നൽകി. റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും വരും ദിവസങ്ങളിലും…

Read More

“അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, ഞാൻ എല്ലാം നശിപ്പിച്ചു,” നീറ്റ് പരീക്ഷ മാറ്റിയതിൽ മനം നൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.

നാഗ്പൂർ : NEET പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 20 വയസ്സുകാരിയായ വിദ്യാർത്ഥിനി നാഗ്പൂരിൽ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ മൗഗഞ്ച് സ്വദേശിയാണ് പെൺകുട്ടി. പഠനമുറിയിലെ പുസ്തകത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയായിരുന്നു വീട്ടുകാർ. “ആദ്യ പരീക്ഷയിൽ മികച്ച മാർക്ക് ലഭിക്കുമെന്ന വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇനി വീണ്ടും പരീക്ഷയെഴുതിയാൽ പഴയതുപോലെ മികച്ച വിജയം നേടാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, ഞാൻ എല്ലാം നശിപ്പിച്ചു,”എന്ന് പെൺകുട്ടി കുറിപ്പിൽ എഴുതിയിരുന്നു. പരീക്ഷ റദ്ദാക്കിയ വാർത്ത…

Read More

സംസ്ഥാന തല പ്രവേശനോത്സവം ഉദ്‌ഘാടനം മുഖ്യമന്ത്രി വി.ഡി സതീഷൻ നിർവഹിച്ചു

തിരുവനന്തപുരു :വേനലവധിക്കു ശേഷം വീണ്ടും ഉണർവുമായി എത്തിയ കുട്ടികളെ വരവേറ്റ് വിദ്യാലയങ്ങൾ. ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ സംസ്ഥാനതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്‍റെ അധ്യക്ഷതയിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ,…

Read More

ആദ്യാക്ഷരം നുകരാൻ എത്തുന്ന കുരുന്നുകൾക്ക് റസാഖ് മാസ്റ്റർ എം. എൽ എ യുടെ ‘അക്ഷര മിഠായി’ വെള്ളിപ്പറമ്പ് ജി. എൽ. പി സ്കൂളിൽ ഉദ്ഘാടനം നിർവഹിച്ചു.

മാവൂർ ഗ്രാസിം ഭൂമിയിൽ വ്യവസായ സംരംഭം ആരംഭിക്കുന്ന കാര്യം സർക്കാറിൻ്റെ പ്രഥമ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി   കുറ്റിക്കാട്ടൂർ :ആദ്യാക്ഷരം നുകരാൻ എത്തുന്ന കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കുരുന്നുകള്‍ക്ക് സ്നേഹത്തിൻ്റെ അക്ഷര മിഠായി നൽകി  എം.എ റസാഖ് മാസ്റ്റർ എം . എൽ എ . പുതിയ അദ്ധ്യായന വര്‍ഷമായ ഇന്ന് പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുന്ദമംഗലം നിയോജക മണ്ഡലത്തിലെ രണ്ടായിരത്തിലധികം കുരുന്നുകള്‍ക്കാണ് എം.എ റസാഖ് മാസ്റ്ററുടെ അക്ഷര മിഠായി സ്‌നേഹ…

Read More

ആഘോഷമാക്കിയ അവധി അവസാനിച്ചു. ‘കിഡ് ഗ്ലൗ’ പ്രതി ഞ്ജയുമായി പ്രവേശനോത്സവം ഇന്ന് .

തിരുവനന്തപുരം: ആഘോഷമാക്കിയ അവധി അവസാനിച്ചു ഇനി അവർ സ്‌കൂളിൻ്റെ കളിമുറ്റങ്ങളിലേക്ക് . പുതു പ്രവേശനത്തിന് എത്തുന്നവരെ സ്വീകരിക്കാൻ  സ്‌കൂളുകൾ ഒരുങ്ങി. മധ്യവേനൽ അവധിക്കു ശേഷം പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് ഇന്ന സ്കൂളുകൾ തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അധ്യക്ഷത വഹിക്കും. കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബർ ഡോം നടപ്പാക്കുന്ന…

Read More

മുഖ്യമന്ത്രി ക്കെതിരെ ഫേസ്ബു ക്കിൽ പോസ്റ്റിട്ട പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശന്റെ നിർദേശം ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്.ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം

Read More