AI girlfriend

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികൾ പാക്കിസ്ഥാനിലേക്ക് പോവണം ‘ സ്‌കൂൾ സ്ഥാപന ഉടമ യുടെ ശബ്‌ദ സന്ദേശം പുറത്ത് . പരാതി നൽകി ഫ്രറ്റേണിറ്റി.

മാള : (തൃശൂർ ) രാജ്യസ്നേഹം തലക്ക് കയറിയ  സ്‌കൂൾ ഉടമ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികളോട്
പാക്കിസ്ഥാനിലേക്ക് പോവാൻ ആവശ്യപ്പെട്ട ശബ്‌ദ സന്ദേശം പുറത്ത്
തൃൂശൂർ മാളയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്‌കൂളിലാണ് സംഭവം.
സ്വാതന്ത്ര്യദിനത്തില്‍ വീട്ടിലിരുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് സ്‌കൂള്‍ ഉടമയായ ഡോ. രാജു ഡേവിസ് ശബ്ദ സന്ദേശം അയക്കുകയായിരുന്നു. മാതാപിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ സന്ദേശം പങ്കുവെച്ചത്.
അതേസമയം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാജു ഡേവിസ് പ്രതികരിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ വരാത്ത കുട്ടികളോട് ശത്രുരാജ്യത്തേക്ക് പോകാനാണ് പറഞ്ഞത്. അത് ഏതെങ്കിലും മത വിഭാഗത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല. 1947 മുതൽ പാകിസ്താൻ ഇന്ത്യയുടെ ശത്രുരാജ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പങ്കെടുക്കാത്തവർ ശത്രു രാജ്യത്തിലേക്ക് പോകുന്നതാണ് നല്ലത് എന്നാണ് സൂചിപ്പിച്ചതെന്നും രാജു ഡേവിസ് പറഞ്ഞു.
വിവാദ പരാമർശത്തിൽ രാജു ഡേവിസിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പരാതി നൽകി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഡ്വ. എ.എച്ച് ഫായിസ് ആണ് പരാതി നൽകിയത്. മതം, ജാതി, ജന്മസ്ഥലം എന്നിവയുടെ പേരിൽ ശത്രുത വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പരാതി. ക്രിമിനൽ നടപടി ആവശ്യപ്പെട്ടാണ് പരാതി

Leave a Reply

Your email address will not be published. Required fields are marked *