AI girlfriend

മാവൂരിൽ കാർ നിയന്ത്രണം വിട്ട് വൻ അപകടം. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു.

മാവൂർ: കോഴിക്കോട് മാവൂരിൽ കാർ നിയന്ത്രണം വിട്ട് വൻ അപകടം. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു.പാറമ്മലിൽ ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിക്കുകയും തുടര്‍ന്ന് സമീപത്തുള്ള കടകളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. പാറമ്മൽ സ്വദേശി അഹമ്മദ്, സ്റ്റേഷനറി കട ഉടമ പി ടി മുഹമ്മദ്, കാർ യാത്രക്കാരിയും കുനിയിൽ സ്വദേശിയുമായ ഫാത്തിമ്മ ഷബിൻ എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. കോഴിക്കോട് ഭാഗത്തുനിന്ന് മാവൂരിലേക്ക് വരികയായിരുന്ന ഇന്നോവ കാർ, റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അഹമ്മദിനെ ആദ്യം…

Read More

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി സ്ഥാപന ഉടമ മരിച്ചു

വാഴക്കുളം:ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ച. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ (52) ആണ് മരിച്ചത്. പരേതനായ ജെസ്റ്റിനാണ് ഭർത്താവ്. ശനിയാഴ്ച രാവിലെ ഏഴോടെ വീടിനു സമീപത്തു തന്നെ സംസ്ഥാന പാതയോരത്തുള്ള സ്ഥാപനത്തിൽ യന്ത്രസഹായത്തോടെ മാവു കുഴയ്ക്കുന്നതിനിടെയായിരുന്നു അപകടം. ഏറെനേരം കഴിഞ്ഞിട്ടും റെജിമോളെ കാണാതെ അന്വേഷിച്ചു വന്ന മകൻ മെഷീനിൽ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന റെജിയെ കാണുകയായിരുന്നു. തൊട്ടു ചേർന്നുള്ള സ്ഥാപനത്തിൽ നിന്ന് ആളെ കൂട്ടി ഉടൻ തന്നെ വാഴക്കുളത്ത് സ്വകാര്യ…

Read More

കോഴിക്കോട്-ബംഗളൂരു കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിൽ.

കോഴിക്കോട്-ബംഗളൂരു കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കു ദാരുണാന്ത്യം. ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. ബംഗളൂരു രാമനഗര ബിഡദിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൂചനാ ബോർഡിൽ ഇടിക്കുകയും, തുടർന്ന് തലകീഴായി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. കോഴിക്കോട് ഡിപ്പോയിലെ ബസിലെ ഡ്രൈവർ ബിജിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചത് അപകടത്തിൽ നിരവധി…

Read More

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം

കാർ യാത്രക്കാരിയായ റിയ ഫാത്തിമയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. തൃശൂർ :കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണ. കാർ യാത്രക്കാരിയായ റിയ ഫാത്തിമയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്.സ്വകാര്യ ആശുപത്രിയിലുള്ള സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കുണ്ട്. നിരവധി വാഹനങ്ങളിൽ ഇടിച്ച ബസ് വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ, ബൈക്ക്, വാൻ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളിലാണ് ഇടിച്ചതിന് ശേഷമാണ് വീട്ടുമതിലിൽ ഇടിച്ച് ബസ് നിന്നത്. ഉച്ചക്ക് 2.15 ഓടെ പട്ടാന്പി റോഡിലാണ് അപകടമുണ്ടായത്….

Read More

വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ച കോണറമ്പ് സുഹൈൽ മരിച്ചു.

പെരുവയൽ: ( കോഴിക്കോട് )കഴിഞ്ഞ ദിവസം വെവെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയുവാവ് മരിച്ചു. കോണാറമ്പ് സമീറ മൻസിലിൽ സുഹൈൽ ( 35 ) ആണ് മരിച്ചത് പെരുവയൽ കോണാറമ്പ് ഭാഗത്ത് കനത്ത മഴയിൽ വയലുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു .ഇവിടെ കാൽവഴുതി വീണാണ് സുഹൈലിന് പരിക്കേറ്റത് .ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് സുഹൈലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു . പിന്നീട് മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഹൈൽ ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ ജസ്‌ന മക്കൾ: അൻഹലിയ, അഹ്‌ലദുആ,…

Read More

നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

പാലാ:  നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് സാരമായ പരിക്കേറ്റു. കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന കാവാലം സ്വദേശി മനീഷിനെ സാരമായ പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാലാ-പൊൻകുന്നം റോഡിൽ പച്ചാത്തോട് സി.എസ്.കെ പമ്പിന് മുന്നിൽ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പൈക ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ഇടിച്ചാണ്…

Read More

മകളെ ബസ് കയറ്റിവിട്ട് സ്കൂട്ടറി നടുത്തേക്ക് നടന്നുപോയ സ്ത്രീ ബസ് ഇടിച്ച്‌ മരിച്ചു.

തൃശൂർ :തൃശൂരില്‍ മകളെ ബസ് കയറ്റിവിട്ട് സ്കൂട്ടറിനടുത്തേക്ക് നടന്നുപോയ സ്ത്രീ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ മരിച്ച. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടില്‍ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്.പുതുക്കാട് സെന്ററില്‍ രാവിലെ 7 മണിയോടെയായിരുന്നു അപകടം നടന്നത്. രാജഗിരി ആശുപത്രിയില്‍ ജോലി ചെയ്യുന്ന മകള്‍ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടർന്ന് സീജി റോഡിന് സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകള്‍ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ്…

Read More

വെള്ളിപ്പറമ്പിൽ വീട് ഇടിഞ്ഞു വീണു.

വെള്ളിപ്പറപ് : ( കോഴിക്കോട് ) കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണ വെള്ളിപ്പറമ്പ് പുയലിൽ കാട്ടിൽ നൗഷാദ് ൻ്റെ വീടിൻ്റെ പിൻ ഭാഗമാണ് ഇടിഞുവീണത് . ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം. ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു . വലിയ അപകടമാണ് ഒഴിവായത് വീടിൻ്റെ പിറക് വശത്ത് അടുക്കളയും ബാത് റൂമും അടങ്ങിയ ഭാഗമാണ് ഇടിഞ് തൊട്ടടുത്ത വീടിൻ്റെ അടുത്തേക്കാണ് വീണത് ശബ്ദം കേട്ട് വീട്ടുകാർ വീടിൻ്റെ മുൻ ത്തേക്ക് ഓടി. പിൻ ഭാഗത്തെ ചുറ്റു…

Read More

മാമ്പുഴയിലെക്ക് ഓട്ടോ മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുറ്റിക്കാട്ടൂർ : ( കോഴിക്കോട് ) മാമ്പുഴയിലെക്ക് ഓട്ടോ മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ ജോഷിയുടെ ഓട്ടോയാണ് ഇന്നലെ പുലർച്ചെ കണിയാത്ത് പാലത്തിൻ നിന്നും പുഴ യിലേക്ക് മറിഞ്ഞത്. ഒഴുക്കുള്ള പുഴയിൽ ഡ്രൈവർ ജോഷി നീന്തി രക്ഷപ്പെട്ടു . ഒഴുക്കിൽ പെട്ട ഓട്ടോ പുഴയിൽ കുറച്ചു ദൂരം ഒഴുകി പുഴക്കടിയിലേക്ക് പോയി രുന്നു ഇന്ന് രാവിലെ നാട്ടുകാർ ചേർന്നാണ് വളരെ സാഹസികമായി  ഓട്ടോ വെളളത്തിനടിയിൽ നിന്നും കരക്കടിപ്പിച്ചത് . കൈവരിയില്ലാത്ത പാലത്തിൽ നിന്നും ഓട്ടോ…

Read More

കൊണ്ടോട്ടിയിൽ തോട്ടിൽ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

കൊണ്ടോട്ടി: നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്.

Read More