AI girlfriend

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണു 6 പേർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ കൊല്ലപ്പെട്ട. പൈലറ്റ് കാപ്റ്റൻ ഹിമാൻഷു, യാത്രക്കാരായ പ്രതാപ, അരുണ്‍, ശങ്കർ ഗൌഡ, സുധീർ, എച്ച്എസ് നടരാജ എന്നിവരാണ് കൊല്ലപ്പെട്ടത്. ചമോലി ജില്ലയിലെ ജോഷിമത്-ബദ്രിനാഥ് റൂട്ടിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടനം നടന്നത്.

ബദ്രിനാഥിൽ നിന്നും ഉച്ചയ്ക്ക് 1.14 ഓടെയാണ് ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ പുറപ്പെട്ടത്. കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ഹതി പർവത് പ്രദേശത്ത് വെച്ച് ഹെലികോപ്റ്ററുമായുളള ബന്ധം നഷ്ടമാവുകയായിരുന്നു. തുടർന്നാണ് ഹെലികോപ്റ്റർ മർവാരി പാലത്തിന് സമീപത്തുള്ള ജെപി പവർ ഹൌസിന് സമീപം തകർന്നുവീണതായി കണ്ടെത്തിയത്
യാത്രക്കാർ ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. പടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിൽനിന്നുള്ളയാളാണ് ഹിമാൻഷു.സൈന്യത്തിൻേറേയും എസ്ഡിആർഎഫിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *