AI girlfriend

വിദ്വേഷ പ്രചാരകരെ ചേർത്തു പിടിച്ച പിണറായി സംഘ് പരിവാറിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി -വെൽഫെയർ പാർട്ടി

കുന്ദമംഗലം :വിദ്വേഷ പ്രചാരകരെ ചേർത്തു പിടിച്ച പിണറായി സംഘ് പരിവാറിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയതിനുള്ള തിരിച്ചടിയാണ് എൽ.ഡി എഫി ൻ്റെ തെരഞെടുപ്പിലെ തോൽവിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്. ജനകീയ സമരങ്ങളെഅടിച്ചമർത്തിയ പിണറായി വർഗീയ ധ്രുവീകരണം നടത്തിയാണ് തെരഞെടുപ്പിനെ നേരിട്ടത്. ഇതിൻ്റെ ഫലം ബി.ജെ.പി ക്ക് മൂന്നു സീറ്റ് ലഭിച്ചു എന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. കണ്ണിൽ പൊടിയിടുന്ന ക്ഷേമ വാഗ്ദാനങ്ങളെക്കാൾ പ്രധാനപ്പെട്ടതാണ് കേരളം കാത്ത് സൂക്ഷിക്കുന്ന മതനിരപേക്ഷതയും സാമൂഹിക സഹവർത്തിത്വവുമെന്ന് കേരളീയ…

Read More

പീഢന പരാതിയിൽ കേസെടുത്ത വാർഡ് മെമ്പറെ പുറത്താക്കണം- വെൽഫെയർ പാർട്ടി

കുറ്റിക്കാട്ടൂർ: അംഗനവാടി ജീവനക്കാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർ എം.കെ. പ്രസാദിനെ അംഗത്ത സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പെരുവയൽ പഞ്ചായത്തിലെ മൂന്നാം വാർഡിലെ അങ്കണവാടി ടീച്ചർക്കെതിരെയാണ് വാർഡ് മെമ്പർ എം.എം. പ്രസാദ് പീഡന ശ്രമം നടത്തിയത് വാർഡ് മെമ്പറെ പഞ്ചായത്ത് ബോർഡിൽ നിന്ന് നീക്കണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും പാർട്ടി പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിദ്ദീഖ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അൻസാജ് മണക്കടവ്, ട്രഷറർ ടി.പി. ഷാഹുൽ…

Read More

വേദനിക്കുന്നവരോട് കൂടെയുണ്ടെന്ന് പറയാൻ സമൂഹം സന്നദ്ധമാകണം – വി.എം.വിനു

കോഴിക്കോട് : പരസ്പരം സ്‌നേഹിക്കാനും സംസാരിക്കാനും സമയമില്ലാത്ത കാലമാണിതെന്നും വേദനിക്കുന്നവരോട് കൂടെയുണ്ടെന്ന് പറയാൻ സമൂഹം സന്നദ്ധമാകണമെന്നും പ്രശസ്ത സിനിമാ സംവിധായകൻ വി.എം. വിനു പറഞ്ഞു. സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവും ജില്ലയിലെ മുതിർന്ന പത്രം ഏജൻ്റുമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൽലക്ഷം രൂപയും മെമൻ്റേയും പ്രശസ്തി പത്രവുമടങ്ങിയ അവാർഡ് കോട്ടൂളി സ്വദേശി എം.ശിവന് സമർപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡ്രഗ്…

Read More

മെക് സെവൻ കുറ്റിക്കാട്ടൂർ ‘മനസ്സെടുപ്പ് 2026’; സമ്മാനദാനവും റസാഖ് മാസ്റ്റർക്ക് സ്വീകരണവും നൽകി.

കുറ്റിക്കാട്ടൂർ : ( കോഴിക്കോട് ) മെക് സെവൻ കുറ്റിക്കാട്ടൂർ സെൻ്റർ നിയമ സഭ തെരഞ്ഞെടുപ്പുമായി സംഘടിപ്പിച്ച ‘മനസ്സെടു പ്പ് 2026’ പ്രവചന മത്സര വിജയികൾക്ക് സമ്മാന ദാനവും നിയുക്ത എം.എൽ എ റസാഖ് മാസ്റ്റർക്ക് സ്വീകരണവും നൽകി ബീ ലൈൻ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൻ്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന ദാനവും എം.എൽ എ നിർവ്വഹിച്ചു. ജീവിത രീതികൾ മനുഷ്യനെ രോഗിയാക്കുമ്പോൾ ആരോഗ്യ ത്തെ ക്കുറിച്ച അവ ബോധം സൃഷ്ടിക്കാൻ മെക് സെവന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം…

Read More

മെക് സെവൻ മെഗാ സംഗമം മെയ് 3 ന് മാവൂരിൽ , ക്യാപ്റ്റൻ സലാഹുദ്ദീൻ പങ്കെടുക്കും.

’മാവൂർ:ആരോഗ്യ കേരളത്തിന് ഊർജ്ജം പകർന്ന മെക് സെവൻ മാവൂരിൽ മെഗാ സംഗമം സംഘടിപ്പിക്കുന്നു . മാവൂർ സെൻ്ററിൻറെ 550 -ാം ദിന ആഘോഷത്തിൻറെ ഭാഗമായി മെയ് 3 ന് ഞായർ രാവിലെ 6 മണിക്ക് മാവൂർ രാഘവൻ മാസ്റ്റർ നഗറിൽ (കല്പ്ള്ളി പുട്ബാൾ ഗ്രൗണ്ട്) നടത്തുന്ന മെഗാ സംഗമത്തിൽ മെക് സെവൻ കേരളയുടെ സ്ഥാപക സാരഥി ഡോ.സലാഹുദ്ദീൻ, ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ എന്നിവർ പങ്കെടുക്കുമെന്ന്   സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു കേരളത്തിലും വിദേശത്തുമായി…

Read More

കുറ്റിക്കാട്ടൂർ മുണ്ടു പാലം റോഡ് നാളെ മുതൽ വാഹന ഗതാഗതം നിരോധിച്ചു.

കുറ്റിക്കാട്ടൂർ :കുറ്റിക്കാട്ടൂർ മുണ്ടു പാലംറോഡിൽ പൊതു മരാമത്ത് വകുപ്പിൻ്റെ പണി നടക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗതം നിരോധിച്ചതായി എക്സി . എഞ്ചിനീയർ അറിയിച്ചു. കുറ്റിക്കാട്ടൂർ നിന്ന് മുണ്ടു പാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെമ്മലത്തൂർ റോഡ് വഴി AWH എഞ്ചിനീയറിങ് കോളേജ് വഴി കോരാടത്ത് താഴത്ത് റോഡിലേക്കും പുത്തൂർ മഠം വഴി വരുന്ന വാഹനങ്ങൾ പയ്യടി മേത്തൽ റോഡ് വഴിയും പോകണമെന്ന് വാർത്തകുറിപ്പിൽ അറിയിച്ചു

Read More

ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി യ കുറ്റിക്കാട്ടൂർ ടൗണിനെ ശ്വാസം മുട്ടിച്ച് പൊതുമരാമത്ത് വകുപ്പ്. പ്രതിഷേധിച്ച് വ്യാപാരികൾ

കുറ്റിക്കാട്ടൂർ : ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി യ കുറ്റിക്കാട്ടൂർ ടൗണിനെ ശ്വാസം മുട്ടിച്ച് പൊതുമരാമത്ത് വകുപ്പ് കുറ്റിക്കാട്ടൂർ ടൗണിലെ പടിഞ്ഞാറ് ഭാഗത്ത് റോഡിന് കുറുകെയുള്ള കലുങ്ക് പുതുക്കി പണിയാൻ മരാമത്ത് വകുപ്പ് പണി തുടങ്ങിയത് മുതൽ ഗതാഗതക്ക് രൂക്ഷമായി. എന്നിട്ടും പണിക്ക് വേഗത കൂട്ടാനോ ബദൽ സൗകര്യം ഒരുക്കാനോ ഇവർ തയ്യാറായില്ല ഇതിൽ ക്ഷുഭിതരായ നാട്ടുകാരും വ്യാപാരികളും അസിസ്റ്റൻ്റ് എഞ്ചിനിയറെയും ഓവർസിയറെയും പ്രതിഷേധം അറിയിച്ചു. ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു പ്രശ്‌നം അടിയന്തിരമായി പരിഹരിച്ചില്ലങ്കിൽ…

Read More

തണ്ണീർ കുളം വൃത്തിയാക്കി റസിഡൻസ് അസോസിയേഷൻ.

കുറ്റിക്കാട്ടൂർ : ചളി നിറഞ്ഞ തണ്ണീർ കുളം റസിഡൻസും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി. ആനക്കുഴിക്കര ഭൂമിടിഞ്ഞ കുഴി ഭാഗത്തെ തായ്‌വാരം റസിഡൻസിൻ്റെ നേതൃത്വത്തിലാണ് പറക്കണ്ടി പരേതനായ മമ്മദ് സ്മാരക കുളം ശുചീകരിച്ചത്. റസിഡൻസ് കമ്മറ്റി പ്രസിഡണ്ട് ബി കെ മുഹമ്മദ് എന്ന  ബാവ , സെകട്ടറി ബൈജു , ബി. കെ.  മജീദ് എന്നിവർ നേതൃത്വം നൽകി

Read More

കേരളം : മുസ്ലിം രാഷ്ട്രീയം ചരിത്രവായനയിലെ തിരുത്തലുകൾ പ്രകാശനം ചെയ്തു

മാവൂർ : ചരിത്രത്തെ ബോധപൂർവ്വം തമസ്കരിക്കുകയും വികലമാക്കുകയും ചെയ്യുന്നവരെ നാം കരുതിയിരിക്കണമെന്നും ഇത്തരം ചരിത്ര നിർമിതിക്കെതിരെ യഥാർത്ഥ ചരിത്രം വെളിച്ചത്തു കൊണ്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അഭിപ്രായപ്പെട്ടു. പി.ജയരാജൻ്റെ ഈയിടെ പുറത്തിറങ്ങിയ പുസ്തകത്തിലെ വസ്തുതാ പരമല്ലാത്ത വിശകലനത്തിനെതിരെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിൻ്റെ പൗത്രനും ഗ്രന്ഥകാരനുമായ കെ.എം. അൽതാഫ് എഴുതിയ കേരളം: മുസ്ലിം രാഷ്ട്രീയം ചില തിരുത്തലുകൾ എന്ന കൃതി പ്രകാശനം ചെയ്തു ചൂലൂർ സി.എച്ച്. സെൻ്ററിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം…

Read More

കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്തിന് മുമ്പിൽ വെള്ള പാത്രവുമായി വീട്ടമ്മമാരുടെ പ്രതിഷേധം

പെരുവയൽ: ( കോഴിക്കോട്) കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്തിന് മുമ്പിൽ വെള്ള പാത്രവുമായി വീട്ടമ്മമാരുടെ പ്രതിഷേധം പെരുവയൽ പഞ്ചായത്തിലെ തടപ്പറമ്പ് 15-ാം വാർഡിലെ കല്ലട മേത്തൽ താമസിക്കുന്ന കുടുംബങ്ങളാണ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പാത്രവുമായി പ്രതിഷേധിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇവിടെജലജീവൻ പദ്ധതി നടപ്പാക്കായിട്ടില്ല https://www.facebook.com/share/v/1C5MAgS62M/ പൈപ്പ് ലൈൻ തൊട്ടടുത്ത് എത്തിയിട്ടും ഉയർന്ന സ്ഥലത്ത് താമസിക്കുന്ന ഇവർക്ക് വെള്ളം ലഭിക്കാനുള്ള സൗകര്യം ബന്ധപ്പെട്ടവർ ഒരുക്കിയിട്ടില്ല എന്ന് ഇവർ പറഞ്ഞു. വെള്ളം കിട്ടാതെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലന്നും ഇവർ അറിയിച്ചു…

Read More