AI girlfriend

ഗ്യാസ് വിലവർധനവിനെതിരെ വിമന്‍ ഇന്ത്യ മൂവ്മെന്റ് കുന്നമംഗലം മണ്ഡലം പ്രതിഷേധ ധർണ്ണ

കുന്നമംഗലം : പാചകവാതക വിലവർധനവിനെതിരെ ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുംന്ദമംഗലം മണ്ഡലം പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ്ണ വിമൻ ഇന്ത്യ മൂവ്മെന്റ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഷബ്ന തച്ചംപൊയിൽ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ സാധാരണക്കാരെ ഒരു ദുരന്തത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് അവർ പറഞ്ഞു. അംബാനിക്കും അദാനിക്കും കോർപ്പറേറ്റ് കുത്തകകൾക്കും രാജ്യത്തെ വിറ്റ് തുലക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് എന്നും ഷബ്ന തച്ചംപൊയിൽ പറഞ്ഞു. കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ഷർജീന അധ്യക്ഷയായ ധർണയിൽ സെക്രട്ടറി സീനത്ത് സ്വാഗതം പറഞ്ഞു.SDPI മാവൂർ പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം കമ്മിറ്റി അംഗവുമായ ശരീഫ് യുകെ, ഫാത്തിമ മിസിരിയ അഹ്മദ് കുട്ടി ജമീല ടീച്ചർ എന്നിവർ സംസാരിച്ചു സാഹില ധർണക്ക് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *