AI girlfriend

കുറ്റിക്കാട്ടൂർ – മുണ്ടു പാലം റോഡ് നിർമാണത്തിലെ അപാകത . നാട്ടുകാർ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.

കുറ്റിക്കാട്ടൂർ ( കോഴിക്കോട് )
റോഡ് നിർമാണത്തിലെ അപാകത . നാട്ടുകാർ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു
കുറ്റിക്കാട്ടൂർ മുണ്ടു പാലം റോഡിൽ പൊതുമരാമത്ത് 7 കോടി രൂപക്ക് കരാർ കൊടുത്ത പണിയിലാണ് ഗുരുതരമായ വീഴ്ചയുണ്ടായതായി നാട്ടുകാരുടെ ആക്ഷേപം.
നിലവിൽ പണി മന്ദഗതിയിൽ തുടരുന്നതിനിടയിലാണ് ഡ്രൈയിനേജ് നിർമാണത്തിൽ ഗുരുതര അപാകതകൾ കണ്ടെത്തിയത്. ഡ്രൈയനേജിൻ്റെ രണ്ട് ഭാഗത്തു മുള്ള വാൾ ഉറപ്പിച്ചിരിക്കുന്ന കമ്പികൾ വേണ്ടത്ര കോൺഗ്രീറ്റ് മിശ്രിതം ചേർക്കാതെയും മഴയത്ത് ഒഴുക്കുള്ള വെളത്തിൽ കോൺക്രീറ്റ് ചെയ്യുന്നതും വാളിൻ്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ്
നാട്ടുകാർ അധികൃതരെ വിളിച്ചു വരുത്തി അടിയന്തിര പരിഹാരം ആവശ്യപ്പെട്ടത് . മാത്രമല്ല സ്രയിനേജിനടിയിൽ കോൺ ക്രീറ്റ് ഉറക്കാതെ മുകൾ ഭാഗം സ്ലാബിട്ട് മൂടിയതും പ്രവർത്തിയിൽ ദുരൂഹത ഉണ്ടാക്കിയിരുന്നു ഈ പ്രവൻത്തികളാണ് നാട്ടുകാർ തടഞ്ഞത്.പി.ഡബ്ലി യു.ഡി എക്സി എഞ്ചിനീയറെയും ഓവർസിയറുടെയും സാന്നിധ്യത്തിൻ റോഡ് കമ്മറ്റിയും നാട്ടുകാരും
നടത്തിയ ചർച്ചയിൽ
തുടർ പ്രവർത്തനങ്ങൾ
ബനധപ്പെട്ട വകുപ്പിൻ്റെ മേൽനോട്ടത്തിൽ നടത്തുന്നതിനും മഴയത്ത് ഡ്രൈ യിനേജ് വർക്ക് നിർത്തിവെക്കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *