കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ് നവീകരണം ; എം.എൽ എ യുടെ നേതൃത്തിൽ സംയുക്ത തല പരിശോധന നടത്തി. പ്രവർത്തി അടിയന്തിരമായി പൂർത്തികരിക്കും
കുറ്റിക്കാട്ടൂർ : പൊതുമരാമത്ത് വകുപ്പ് നവീകരണത്തിന് ഏഴ് കോടി രൂപ അനുവദിച്ച
കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൻ്റെ നിർമ്മാണ പ്രവർത്തി വേഗം കൂട്ടുന്നതിൻ്റെ ഭാഗമായി
റസാഖ് മാസ്റ്റർ എം.എൽ എ യുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് കളുടെ പരിശോധനയും ജനകീയ യോഗവും ചേർന്നു.

PWD -KSEB – വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ- ജനപ്രതിനിധികൾ – കരാറുകാർ -റോഡ് കമ്മറ്റി പ്രതിനിധികൾ, നാട്ടുകാർ ചേർന്ന്
പ്രവർത്തി അവലോകനം നടത്തി .
റോഡ് സന്ദശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ പ്രവർത്തി കുറ്റമറ്റ രീതിയിൽ വേഗത്തിൽ പൂർത്തീകരിക്കാൻ ബനധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
AWH കോർണറിൽ വെച്ച് ചേർന്ന അവലോകന യോഗത്തിൽ
നാട്ടുകാരുടെ പരാതികൾക്ക് പരിഹാരം കാണുമെന്ന് എം. എൽ എ ഉറപ്പു നൽകി.
2600 മീറ്റർ റോഡിന് വെള്ളക്കെട്ട് വരാത്ത രീതിയിൽ ഡ്രെയിനേജ് സംവിധാനം നടപ്പിലാക്കാനും ഫുട്പാത്തിൻ്റെ ആവശ്യകതയടക്കം
നിലവിലെ എസ്റ്റിമേറ്റിലെ പോരായ്മകൾ പരിഹരിക്കാൻ വേണ്ട ഇടപെടലുകൾ നടത്താനും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.
നിലവിലെ പ്രവൃത്തി കുറ്റമറ്റ രീതിയിൽ പ്രാവർത്തികമാക്കുകയും എക്സ്ട്രാ കൽവെർട്ട്, ഡ്രെയിനേജ് സംവിധാനങ്ങൾക്ക് ആവശ്യമായ ഗവർൺമെൻ്റ് തല ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽക്കുകയുണ്ടായി.
KSEB – വാട്ടർ അതോറിറ്റി വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം കൽവേർട്ട് വർക്കുകൾ അടക്കം കാലതാമസം വരുന്നത് ഇനിയുണ്ടാവാൻ പാടില്ലെന്ന് എൽഎൽഎ കർശന നിർദ്ദേശം നൽകി. സമയോജിതമായി അവരുടെ ഭാഗത്ത് നിന്നുള്ള സാങ്കേതിക പ്രവൃത്തികൾ ഉടനടി നടത്തുവാനും ഇല്ലെങ്കിൽ അതിൽ ഇടപെടൽ ഉണ്ടാകുമെന്നും എംഎൽഎ താക്കീത് നൽകി.
റോഡ് കമ്മറ്റി ചെയർമാൻ മുജീബ് റഹ്മാൻ ഇടക്കണ്ടി അദ്ധ്യക്ഷതവഹിച്ചു.
കൺവീനർ MT മാമുക്കോയ സ്വാഗതമാശംസിച്ചു.
കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഫസീല , പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് കെ രാജൻ, പെരുവയൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അനീഷ് പാലാട്ട്, എക്സിക്യൂട്ടീവ് ഇഞ്ചിനിയർ രൻജിത്ത്,ബ്ലോക് പഞ്ചായത്ത് മെമ്പർമാരായ രാധാ ഹരിദാസ്, ആബിദ് അമ്പിലോളി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ AM ആശിഖ്, അബ്ദുള്ള നിസാർ, KT സാജിത, AT ജയശ്രീ, ഇർഷാദ് അഹമ്മദ്, റഹ്മാൻ കുറ്റിക്കാട്ടൂർ , കെ. മരക്കാർ ഹാജി, VP മുഹമ്മദ്, NVകോയ, അബ്ദുറഹ്മാൻ പെരുമണ്ണ, ഹബീബ് ചെറൂപ്പ,മോഹനൻ കൊളക്കാടത്ത്, എ എം. അബ്ദുള്ളക്കോയ, രാജൻ ചോലക്കൽ, NK മൊയ്തീൻ, മാമു ചാലിയറക്കൽ, മഹ്ഷൂം മാക്കിനിയാട്ട്, ഉസ്മാൻ ഇയ്യക്കുനി, സലീം ചേറ്റൂർ, അസീസ് പേര്യ, റഊഫ് കെ.പി, കോൺട്രാക്ടർ ഫവാസ് കാസർഗോഡ്
എന്നിവർ
ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

