AI girlfriend

ഇഞ്ചികൃഷി നടത്തിയത് കൊണ്ടല്ലല്ലോ അങ്ങയുടെ വീട്ടിൽ ED റെയ്‌ഡ്‌ നടത്തി 50 ലക്ഷം പിടിച്ചെടുത്തത് , മന്ത്രി ക എം ഷാജിയ്ക്കെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിൻ

കോഴിക്കോട് :മന്ത്രി ക എം ഷാജിയ്ക്കെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിൻ

വീട്ടിൽ റെയ്ഡ് നടന്നാൽ അവിടെ എല്ലാവരും കുറ്റവാളികൾ ആണ് എന്നാണ് ഷാജി സാഹിബ്‌ പറയുന്നത് എങ്കിൽ, സത്യസന്ധത കൂടിപോയത് കൊണ്ടോ, ഇഞ്ചികൃഷി നടത്തിയത് കൊണ്ടോ അല്ലല്ലോ അങ്ങയുടെ വീട്ടിൽ ED റെയ്‌ഡ്‌ നടത്തി 50 ലക്ഷം പിടിച്ചെടുത്തത

മന്ത്രി പത്രസമ്മേളനത്തിൽ ചാനലിനും തനിക്കുമെതിരെ നടത്തിയ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായാണ് ആന്റോ അഗസ്റ്റിൻ രംഗത്ത് വന്നത്.. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആന്റോ അഗസ്റ്റിൻ മന്ത്രിയെ രൂക്ഷമായി വിമർശിച്ചത്.. മന്ത്രി ഔദ്യോഗിക വാഹനമായുപയോഗിച്ച ആഢംബരക്കാറിന് മുന്നിൽ നിന്നെടുത്ത മറ്റൊരു ഫോട്ടോയും ആന്റോ ഫേസ്ബുക്കിൽ പങ്ക് വച്ചിട്ടുണ്ട്…

ആന്റോ അഗസ്റ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാനം ഭരിക്കുന്ന മന്ത്രി ആയത് കൊണ്ടാണ് കെ എം ഷാജിയോട് റിപ്പോർട്ടർ ടി വി യിലെ മാധ്യമ പ്രവർത്തകർ ചോദ്യം ചോദിക്കുന്നത്. മന്ത്രി എന്ന നിലയിൽ നിയമ വിരുദ്ധമായി സൗജന്യം പറ്റുന്നത് കൊണ്ടാണ് താങ്കൾക്ക് മറുപടി പറയേണ്ടി വരുന്നത്.

ആറുവർഷം നാട്ടിൽ മുഴുവൻ ഞങ്ങളെ വനം കൊള്ളക്കാർ എന്ന് മുദ്രകുത്തിയിട്ട് വനത്തിൽ നിന്ന് മരം ഒന്നും നഷ്ടമായിട്ടില്ല എന്ന് അങ്ങയുടെ സഹപ്രവർത്തകനായ ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം വയനാട്ടിൽ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് അറിഞ്ഞു കാണില്ലെന്ന് തോന്നുന്നു. കുറ്റപത്രതിന് പകരം കോടതിയിൽ അങ്ങനെ കുറ്റസമ്മതം നടത്തിയ ആളുകൾ നിർമ്മിച്ച കള്ളക്കേസ്‌ മാത്രമേ എനിക്ക് എതിരെയുള്ളൂ.
റിപ്പോർട്ടർ ടി വി കൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അവർ ചാനൽ മാറ്റിക്കോളും. റിമോട്ട് അവരുടെ കൈയ്യിൽ ഉണ്ട്, റിപ്പോർട്ടർ പറയുന്നതിൽ കാര്യം ഉള്ളത് കൊണ്ടാണ് ഇത്രയും വേട്ടയാടിയിട്ടും കള്ളകഥയും കള്ളകേസ്സും വന്നിട്ടും ഇന്നും റിപ്പോർട്ടർ ഒന്നാമത് നിൽക്കുന്നത് എന്ന് ഓർമ്മിപ്പിക്കുന്നു. കാര്യസാധ്യത്തിന് വേണ്ടി അധികാരമുള്ളടിത്ത് ഓച്ചാനിച്ച് നിൽക്കുന്ന മാധ്യമ മുതലാളിമാരുടെ കൂട്ടത്തിൽ എന്നെ കൂട്ടേണ്ട സാഹിബേ.

നാട് ഭരിക്കുന്നവർ മനുഷ്യ കടത്തുകാരുടെയും, കള്ള് കച്ചവടക്കാരുടെയും കൂടെ ലോകം ചുറ്റിയതിനെപറ്റി ജനാധിപത്യ കേരളത്തിലെ മാധ്യമ സ്ഥാപനം എന്ന നിലയിൽ ഇനിയും ചോദ്യം ചോദിക്കും. അതിന്റെ മറുപടി, റിപ്പോർട്ടർ ടിവിയുടെ ഉടമകൾക്ക് എതിരെ കേസുകൾ ഉണ്ട് എന്നത് മാത്രമായാൽ, നിങ്ങളെ മന്ത്രിയാക്കാൻ പണിയെടുത്ത, അവിടെ നിലനിർത്തേണ്ടത് ആവശ്യമായി കാണുന്ന മാധ്യമങ്ങൾ മാത്രമല്ല കേരളത്തിലെ ജനങ്ങൾ കൂടി ഇത് കാണുന്നുണ്ട് എന്നുകൂടി ഓർമിക്കുക.
വീട്ടിൽ റെയ്ഡ് നടന്നാൽ അവിടെ എല്ലാവരും കുറ്റവാളികൾ ആണ് എന്നാണ് ഷാജി സാഹിബ്‌ പറയുന്നത് എങ്കിൽ, സത്യസന്ധത കൂടിപോയത് കൊണ്ടോ, ഇഞ്ചികൃഷി നടത്തിയത് കൊണ്ടോ അല്ലല്ലോ അങ്ങയുടെ വീട്ടിൽ ED റെയ്‌ഡ്‌ നടത്തി 50 ലക്ഷം പിടിച്ചെടുത്തത് എന്ന് കൂടി ഓർമിപ്പിക്കുന്നു.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം മൂന്നര വർഷം മുൻപ് വരെ ജോലി ചെയ്ത 700 ലധികം മാധ്യമ പ്രവർത്തകർ റിപ്പോർട്ടർ ടി വി യിലുണ്ട്. അവർക്ക് എന്തായാലും താങ്കളുടെ മാധ്യമ ധാർമികതാ ക്ലാസ്സ്‌ തൽക്കാലം അവശ്യമില്ല. പിന്നെ കേസുകളിൽ ആരോപണ വിധേയർ ആയവർ നേതൃത്വം നൽകുന്ന മാധ്യമങ്ങൾക്ക് മറുപടി കൊടുക്കില്ല എന്നാണ് തീരുമാനം എങ്കിൽ ഏഷ്യാനെറ്റ്‌, മാതൃഭൂമി, മനോരമ, മീഡിയ വൺ എന്നിവരോട് മാത്രമല്ല പാർട്ടി പത്രമായ ചന്ദ്രികയോട് പോലും സംസാരിക്കാൻ അങ്ങേയ്ക്ക് കഴിയില്ല എന്ന് ഓർമിപ്പിക്കുന്നു.

വർഷങ്ങൾക്ക് മുൻപ് കള്ളവാർത്തകൾ പടച്ചുവിട്ട് ഒരു മുഖ്യന്ത്രിയെയും രാജിവെപ്പിച്ച്, നമ്പി നാരായണൻ എന്ന ശാസ്‌ത്രഞനെ അടക്കം നൂറ് കണക്കിന് ആളുകളെ വർഷങ്ങളോളം വേട്ടയാടിയ പുരാതന മാധ്യമ പാരമ്പര്യം ഒന്നും ഞങ്ങൾക്കില്ല സർ, അതിന് കൂട്ടുനിന്നവരുടെ മാധ്യമ ക്ലാസ്സും ഞങ്ങൾക്ക് ആവശ്യമില്ല.

കള്ളക്കച്ചവടക്കാരും കളങ്കിത രാഷ്ട്രിയക്കാരും പീഡന രാജാക്കൻമാരും ഭരണകുടത്തെ താങ്ങുന്ന മാധ്യമങ്ങളും എല്ലാം ഒരു ചേരിയായി നിന്ന് റിപ്പോർട്ടറിനെ തകർക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് മൂലക്ക് ഇരിക്കാൻ കാരണം ജനങ്ങൾ നിങ്ങളെ വിശ്വസിക്കുന്നില്ല എന്നത് കൊണ്ടും, നീതിന്യായവ്യവസ്ഥ ഈ രാജ്യത്ത് കുറച്ചെങ്കിലും നിലനിൽക്കുന്നു എന്നുള്ളതു കൊണ്ടും മാത്രമാണ്.

നിങ്ങൾ പറയുന്നത് വിശ്വസിച്ച് ജനം മന്ത്രിയൊക്കെ ആക്കിയില്ലേ, ഇനിയെങ്കിലും കുറച്ച് സത്യസന്ധമായി സംസാരിക്കാനും പ്രവർത്തിക്കാനും ഒക്കെ ശ്രമിക്കൂ ഷാജി സാഹിബേ …
എല്ലാ ആശംസകളും …..

ആന്റോ അഗസ്റ്റിൻ

Leave a Reply

Your email address will not be published. Required fields are marked *