AI girlfriend

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംസ്ഥാനത്തെ ഹൈന്ദവ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍ എസ് എസിന്റെ പദധതി. പി ജയരാജൻ

കണ്ണൂര്‍ | ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംസ്ഥാനത്തെ ഹൈന്ദവ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍ എസ് എസിന്റ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് സി പി എം നേതാവ് പി ജയരാജന്‍. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആരംഭിക്കുന്നതിനു മുമ്പ് കേരളത്തിന്റെ തെരുവുകളില്‍ കണ്ടിരുന്നത് ചതയദിന ഘോഷയാത്രകള്‍ മാത്രമായിരുന്നുവെന്നും സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയായ ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസി’ലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട വിശ്വാസം എത്രയോ കാലമായി നമ്മുടെ നാട്ടിലുണ്ടെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്ന് ജയരാജന്‍ പറഞ്ഞു. നായര്‍ സമുദായത്തിന് പോലും പ്രവേശനം നിയന്ത്രിതമായിരുന്നെന്ന് മന്നത്ത് പദ്മനാഭന്‍ ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ട്. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കപ്പെടുന്നത് വരെ ഈ നില തുടര്‍ന്നു.
ജയരാജന്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ആര്‍ എസ് എസിന്റെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ബദലായി ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ബാലസംഘം, മഹിളാ അസോസിയഷന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. എന്നാല്‍ ഇത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന കാരണത്താല്‍ പരിപാടി പിന്നീട് പാര്‍ട്ടി ഉപേക്ഷിക്കുകയായിരുന്നു.”
.

Leave a Reply

Your email address will not be published. Required fields are marked *