സഭയിലുള്ള സ്ത്രീകൾ വിവാഹം കഴിക്കുന്നതിനു മുൻപ് എച്ച്ഐവി ടെസ്റ്റ് നിർബന്ധ മാക്കണമെന്ന് റവ.ഡോ. കെ തോമസ്
സഭയിലുള്ളവർ നിയമപരമായി വിവാഹം കഴിക്കുന്നതിനു മുൻപ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണമെന്നു വിവാഹിതയാകുന്ന യുവതി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും മാർത്തോമാ സഭ വൈദിക ട്രസ്റ്റി റവ.ഡോ. കെ തോമസ.ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് നടന്ന മാര്‍ത്തോമസഭ കുടുംബസംഗമത്തിലാണ് ഡോ.കെ തോമസിന്റെ പരാമര്‍ശം ഉണ്ടായത്.’കർണാടക സർക്കാർ എല്ലാ ക്യാമ്പസുകളിലും എച്ച്.ഐ.വി ടെസ്റ്റ് നടത്തുകയാണ്. മാർത്തോമ്മ സഭയിൽ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരത്തിലുള്ള ടെസ്റ്റുകൾക്ക് വിധേയമായതിനുശേഷം മാത്രമേ നടത്താവൂ എന്ന് ആഗ്രഹിക്കുന്നു.27 വയസ്സുള്ള മകളെ മണവാട്ടിയായി ദേവാലയത്തിൽ കൊണ്ടുവരുമ്പോൾ അവൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാൻ കഴിയണം’ എന്നായിരുന്നു വൈദികന്റെ പരാമർശം.സംഭവം വിവാദമായതോടെ താൻ ഇതെല്ലാം നല്ല ഉദ്ദേശത്തിൽ പറഞ്ഞതാണെന്ന പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി.

