താമരശേരിയിലെ ഫ്രഷ് കട്ടിന് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി. സ്റ്റേ നീട്ടി
കോഴിക്കോട് :താമരശേരിയിലെ ഫ്രഷ് കട്ടിന് പ്രവർത്തിക്കാമെന്ന് ഹൈക്കോടത. സ്ഥാപനം പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീട്ടി. ഈ മാസം 20 വരെയാണ് സ്റ്റേ നീട്ടിയത്.
അതേസമയം, കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഫ്രഷ് കട്ടിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പെടുത്തിയ അടച്ച് പൂട്ടല്‍ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തത്. മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുകിയിട്ടില്ലെന്ന റിപ്പോര്‍ട്ടിലെ ഭാഗം കോടതി ഉത്തരവിലും പരാമര്‍ശിക്കുന്നുണ്ട്. കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി, കോഴിക്കോട് ജില്ലാ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍വിയോണ്‍മെന്റ് എഞ്ചിനിയര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് മാത്രമാണ് ഔദേഗികമായി ഈ റിപ്പോര്‍ട്ട് കൈമാറിയിരുന്നത്.
റിപ്പോര്‍ട്ട് കൈമാറി നാലാം ദിവസം കമ്പനി അധികൃതര്‍ക്ക് ഈ രേഖ ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഈ മാസം രണ്ടാം തീയതിയാണ് പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യറാക്കിയത്. അഞ്ചാം തീയതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഫ്രഷ് കട്ട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.
തുടര്‍ന്ന് അടുത്ത ദിവസം തന്നെ കമ്പനി കോടതിയെ സമീപിക്കുകയും അന്നേ ദിവസം തന്നെ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഫ്രഷ് കട്ടിന്റെ മാലിന്യം പുഴയിലൂടെ ഒഴുകിയിട്ടും ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ സെക്രട്ടറിയുടെ നടപടിയില്‍ അന്വേഷണം നടത്തുമെന്ന് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ പറഞ്ഞു.

