സിജെപിക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി ഡല്‍ഹി പൊലീസ്
ന്യൂഡൽഹി:സിജെപിക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി ഡല്‍ഹി പൊലീസ. ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുത്ത ദലിത് വിദ്യാര്‍ഥിയുടെ പിതാവിനെ ആക്രമിച്ച പ്രതികളെ പിടികൂടുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. 72 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്.
എഫ്‌ഐആറില്‍ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ തത്കാലം പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു. വൈകുന്നേരം വീണ്ടുമെത്തി നടപടികളിലെ പുരോഗതി പരിശോധിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
“ദലിത് വിദ്യാര്‍ഥിയുടെ പിതാവിനെ ആക്രമിച്ച് തലയോട്ടി തകര്‍ത്തെന്നും ബിജെപി നേതാക്കളായ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സഹായമുള്ളതിനാല്‍ താന്‍ ജയിലില്‍ പോയിട്ടില്ലെന്നും പരസ്യമായി അവകാശപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഡല്‍ഹിയിലെ സിജെപി പ്രതിഷേധം.
നിഷു ആസാദ് എന്ന വിദ്യാര്‍ഥിനിയുടെ പിതാവ് സഞ്ജയ്യെയാണ് സ്വതന്ത്ര ഭരദ്വാജ് ക്രൂരമായി മര്‍ദിച്ചത്. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്. പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.
ദലിത് പെണ്‍കുട്ടിയുടെ പിതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് സൗരവ് ദാസ് മീഡിയവണിനോട് പറഞ്ഞു. ബിജെപി കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ഈ ഗുണ്ടായിസം അംഗീകരിക്കാന്‍ കഴിയില്ല. ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അക്രമികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും സൗരവ് ദാസ് ആരോപിച്ചു.

