സ്‌കൂൾ ബസ്സിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി: ബത്തേരിയിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസ്സിനുള്ളിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി പാറക്കൽ സെയ്‌തലവി (58) ആണ് മരിച്ചത്.
ചുള്ളിയോട് റോഡിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ബസിന്റെ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്

