AI girlfriend

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു.

കോഴിക്കോട് :സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു തിരുവണ്ണൂർ പുതിയ കോവിലകത്തെ തെക്കേകെട്ട് താവഴിയിലെ അംഗമാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് ചിന്താവളപ്പിൽ ആയിരുന്നു താമസം. ഫാർമക്കോളജി വിദഗ്ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുരസ്കാര ജേതാവുമാണ്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഒട്ടേറെ മരുന്നുകളുടെ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയമായ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകനാണ്. വർഷങ്ങൾക്കു മുൻപ് ലക്ഷദ്വീപിൽ മന്തുരോഗവ്യാപനം തടയാൻ സംസ്ഥാനസർക്കാരിന്റെ ഫൈലേ റിയാസിസ് റിസർച്ച് സെന്ററുമായി ചേർന്ന് മരുന്നു കലർത്തിയ കുറിയുപ്പ് വിതരണം ചെയ്ത്…

Read More

ഒമാനിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു 

കോഴിക്കോട്: ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാദത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് ജെനിസ് ബാബു ആണ് മരിച്ചത് ചക്കുംകടവ് സ്വദേശി ജാഫർ ചുള്ളിക്കാടാണ് പിതാവ്. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ പുരോഗമിക്കുന്നു.  

Read More

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു .

പാലക്കാട്: ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു  വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ദീർഘകാലം ചിറ്റൂർ എംഎൽഎയായിരുന്നു. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ പിതാവാണ്. ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു.കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ്…

Read More

മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു.

വയനാട് / ദുബൈ : സംഗീത പരിപാടിക്ക്  എത്തിയ മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു.44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസമാണ്  ദുബൈയിലെത്തിയത് .പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ശനിയാഴ്ച വൈകീട്ട് ദുബൈ മൻഖൂർ ആശുപത്രിയിലായിരുന്നു മരണം. അടുത്തദിവസം സൗദിയിലും ദുബൈയിലും വിവിധ സംഗീതപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് മരണം. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്. ‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള സിനിമയിലും, കന്നട സിനിമയിലും പിന്നണി ഗായകനായി ഗാനമാലപിച്ചു. ബോളിവുഡ് ഗായകൻ…

Read More

സ്‌കൂൾ ബസ്സിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: ബത്തേരിയിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസ്സിനുള്ളിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി പാറക്കൽ സെയ്‌തലവി (58) ആണ് മരിച്ചത്. ​ചുള്ളിയോട് റോഡിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ബസിന്റെ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്

Read More

മുസ്​ലിം​ലീഗ് നേതാവ് ബീമാപള്ളി റഷീദ് അന്തരിച്ചു.

തിരുവനന്തപുരം:പ്രമുഖ സാമൂഹിക പ്രവർത്തകനും മുസ്​ലിം​ലീഗ് നേതാവും കോർപറേഷൻ മുൻ കൗൺസിലറുമായിരുന്ന ബീമാപള്ളി റഷീദ് (65) അന്തരിച്ചു മൂന്ന്​ മാസമായി അസുഖ ബാധിതനായി ചികിത്സയിൽ തുടരവെ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം​. മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ല പ്രസിഡന്‍റായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ല കൺവീനർ, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിങ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യു.ഡി.എഫ് സർക്കാറുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്,…

Read More

പന്തീരാങ്കാവ് റോയൽ കർട്ടൻസ് പാർട്ണർ എം പി അബ്ദുൽ ബഷീർ നിര്യാതനായി

പന്തീരാങ്കാവ് :പന്തീരാങ്കാവ് റോയൽ കർട്ടൻസ് പാർട്ണർ എം പി അബ്ദുൽ ബഷീ (59) നിര്യാതനായി. ഭാര്യമാർ പരേതയായ സലീന , ഹാജറ ഇരിങ്ങല്ലൂർ. മക്കൾ അബ്ദുൽ താഹിർ നകാസ്, ആയിഷ ,മരുമക്കൾ റിൻഷാദ് അമ്പിലോളി, ശർഫാന. മയ്യിത്ത് നിസ്കാരം വൈകുന്നേരം 5.30 പുളെങ്കര ജുമാ മസ്ജിദ്

Read More

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാൾ താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അൻസാർ (35) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഡെങ്കിപ്പനിയെ തുടർന്ന് ഇദ്ദേഹം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ചികിത്സയിലിരിക്കെ രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതിനെ തുടർന്നാണ് അൻസാറിന്റെ അന്ത്യം സംഭവിച്ചത്. പ്രദേശത്ത് പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യുവാവിന്റെ പെട്ടെന്നുള്ള വേർപാട് നാട്ടുകാരെയും ബന്ധുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. പരേതനായ അൻസാറിന്റെ പിതാവ് അബ്ദുറഹ്‌മാനും മാതാവ് ഫാത്തിമയുമാണ്….

Read More

കോണ്‍ഗ്രസ് നേതാവ് അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ആദ്യ ചെയര്‍മാനാണ്. നാദാപുരം മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയിരുന്നപ്പോള്‍, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടായിരുന്നു വീരാന്‍കുട്ടി. കോണ്‍ഗ്രസ് അഖിലേന്ത്യ തലത്തില്‍ പിളര്‍പ്പിനെ നേരിട്ടപ്പോള്‍ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിന്നു. അഡ്വക്കറ്റ് പി ശങ്കരന് ശേഷം വീരാന്‍കുട്ടി കോഴിക്കോട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി…

Read More

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മഞ്ചേരി :പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ച. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഭിന്നശേഷിക്കാരനായ സ്വാലിഹ് തന്‍റെ ശാരീരിക അവശതകൾ തരണം ചെയ്ത് വിഡിയോകൾ ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു, ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് സി.കെ പാറ ജുമാ മസ്ജിദിൽ നടന്നു. ഫരീദ് ആണ് പിതാവ്. ഭാര്യ ജസ്ന, മക്കൾ മുഹമ്മദ് മിസ്ഹാബ്, ഫാത്തിമ സഫ്വിയ.

Read More