AI girlfriend

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാൾ താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അൻസാർ (35) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഡെങ്കിപ്പനിയെ തുടർന്ന് ഇദ്ദേഹം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ചികിത്സയിലിരിക്കെ രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതിനെ തുടർന്നാണ് അൻസാറിന്റെ അന്ത്യം സംഭവിച്ചത്. പ്രദേശത്ത് പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യുവാവിന്റെ പെട്ടെന്നുള്ള വേർപാട് നാട്ടുകാരെയും ബന്ധുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. പരേതനായ അൻസാറിന്റെ പിതാവ് അബ്ദുറഹ്‌മാനും മാതാവ് ഫാത്തിമയുമാണ്….

Read More

കോണ്‍ഗ്രസ് നേതാവ് അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ആദ്യ ചെയര്‍മാനാണ്. നാദാപുരം മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയിരുന്നപ്പോള്‍, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടായിരുന്നു വീരാന്‍കുട്ടി. കോണ്‍ഗ്രസ് അഖിലേന്ത്യ തലത്തില്‍ പിളര്‍പ്പിനെ നേരിട്ടപ്പോള്‍ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിന്നു. അഡ്വക്കറ്റ് പി ശങ്കരന് ശേഷം വീരാന്‍കുട്ടി കോഴിക്കോട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി…

Read More

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മഞ്ചേരി :പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ച. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഭിന്നശേഷിക്കാരനായ സ്വാലിഹ് തന്‍റെ ശാരീരിക അവശതകൾ തരണം ചെയ്ത് വിഡിയോകൾ ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു, ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് സി.കെ പാറ ജുമാ മസ്ജിദിൽ നടന്നു. ഫരീദ് ആണ് പിതാവ്. ഭാര്യ ജസ്ന, മക്കൾ മുഹമ്മദ് മിസ്ഹാബ്, ഫാത്തിമ സഫ്വിയ.

Read More

ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ പരേതനായ പ്രൊഫ :കെ. എ സിദധീഖ് ഹസ്സൻ്റെ ഭാര്യ വി കെ സുബൈദ നിര്യാതയായി

കോഴിക്കോട് :ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ പരേതനായ പ്രൊഫ :കെ. എ സിദധീഖ് ഹസ്സൻ്റെ ഭാര്യ വി കെ സുബൈദ ( 75) നിര്യാതയായ മക്കൾ : ഫസൽ റഹ്മാൻ, സാബിറ, ശറഫുദ്ധീൻ, അനീസ് മരുമക്കൾ : സാജിത, ഷെമീല, മുംതാസ്. സഹോദരങ്ങൾ ജമീല, പരേതനായ അബ്ദുൽ കരീം മുഹമ്മദ് ശരീഫ്. ഖബറടക്കം ഇന്ന് വെള്ളി വൈകീട്ട് 4 മണിക്ക് വെള്ളിപറമ്പ് ജുമഅത്ത് പള്ളി

Read More

മലപ്പുറം ചേളാരിയിലെ യുവാവ് ഖത്തറിൽ നിര്യാതനായി

ഖത്തർ / ചേളാരി: മലപ്പുറം ചേളാരിയിലെ യുവാവ് ഖത്തറിൽ നിര്യാതനായി .ചേളാരി പള്ളിപ്പടിയിൽ മുഹമ്മദ് ഇഹ്‌സാൻ്റ (ബാവു) മകൻ   മുഹമ്മദ് ഇർഫാൻ (28) ആണ് ഇന്ന് രാവിലെ  മരിച്ചത്. അഞ്ച് മാസം മുമ്പാണ് ഖത്തറിൽ എത്തിയത് മാതാവ്‌ :റംല , സഹോദരൻ : ഇബിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിന് ശ്രമം തുടരുന്നുണ്ട്    

Read More

മാഞ്ചസ്റ്ററിൽ മലയാളി നഴ്‌സ് മരിച്ച നിലയിൽ .

മാഞ്ചസ്റ്റർ: ഭർത്താവ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അന്നേദിവസം ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്ന ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തിരുന്ന തൃശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.05ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് ഷൈമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേദിവസം ഷൈമിക്ക് ഡ്യൂട്ടിയുണ്ടായിരുന്നു. ജോലിക്ക് പോകേണ്ടിയിരുന്ന ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്…

Read More

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും

ഛത്രപതി : ( മുംബൈ)  മകന്റെ ജീവൻ രക്ഷിക്കാനുള്ള ദാരുണമായ ശ്രമത്തിനിടെ മാതാപിതാക്കളും മകനും മലമുകളിൽ നിന്ന് താഴേക്ക് വീണു മരിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഖാവ്‌ല്യ മലനിരകളിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ജാൾട്ട ഫട്ട സ്വദേശികളായ മുരളിധർ ചാന്ദ്ഗുഡെ (48), ഭാര്യ സംഗീത, ഇവരുടെ 19 വയസ്സുള്ള മകൻ കുനാൽ എന്നിവരാണ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞത്. പുതിയ മൊബൈൽ ഫോൺ വേണമെന്ന ആവശ്യത്തെച്ചൊല്ലി വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് രാവിലെയോടെ കുനാൽ…

Read More

കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.

പാലക്കാട്: കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പമാണ് റിഹാൻ റിസോർട്ടിൽ എത്തിയത്. മറ്റ് കുട്ടികളോടൊപ്പം റിസോർട്ട് പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ കുട്ടിയെ വെള്ളത്തിൽ നിന്ന് കരയ്‌ക്കെത്തിച്ചു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്….

Read More

വീട്ടിൽ നിന്നും കളിക്കാൻ പോയി കാണാതായ ഏഴാംക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം :വീട്ടിൽ നിന്നും കളിക്കാൻ പോയി കാണാതായ ഏഴാംക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്ത. കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിന്റെ മൃതദേഹമാണ് കൊതുമുക്ക് പാലത്തിനടിയിൽനിന്ന് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടായായിരുന്നു കുട്ടി​യ കാണാതായിരുന്നത്. വീട്ടിൽ നിന്നും കളിക്കാൻ പോതായിരുന്നു. പിന്നീട് ഈ ഏറെ വൈകിയും മടങ്ങിയെത്താതെ ആയതോടെയാണ് വിവരം പുറത്തറിയുന്നത്. കാണാതായെന്ന് സംശയിക്കുന്ന കന്നേറ്റി കായലിൽ ആദ്യദിനം ഫയർഫോഴ്സും പൊലീസും ചേർന്ന് ഊർജിതമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും കരുനാഗപ്പള്ളി…

Read More

കാസർഗോഡ് അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ ഒരു വർഷത്തിനിടെ ജീവനൊടുക്കിയത് നാല് പേർ.

കാസർകോട്:കാസർഗോഡ് അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ ഒരു വർഷത്തിനിടെ ജീവനൊടുക്കിയത് നാല് പേർ.ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്താണ് സംഭവം. മീപ്പുഗിരിയിലെ ഗണേശൻ, പ്ലസ് ടു വിദ്യാർത്ഥിനിയായ 17കാരി മകൾ എന്നിവരാണ് ഓഗസ്റ്റ് 16 ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ തൂങ്ങി മരിച്ച വിവരം വിളിച്ചു പറഞതിന് പിറകെ അച്ചനും തൂങ്ങി മരിക്കുകയായിരുന്നു ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിനു സമീപത്തെ ഇരുനില വാടക വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.ഏതാനും…

Read More