AI girlfriend

നിലമ്പൂർ അമരമ്പലത്തെ ടി കെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

നിലമ്പൂർ :നിലമ്പൂർ അമരമ്പലത്തെ ടി കെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായിഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇന്നലെ രാത്രിതന്നെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.ഒരു സ്‌ത്രീയെ കൂടി ഇനി കണ്ടെത്താനുണ്ടെന്നാണ് വിവരം.മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രദേശത്ത് തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.സംഭവസമയത്ത് പുഴയിലോ പരിസരത്തോ മഴയുണ്ടായിരുന്നില്ല.നിരവധി വിനോദസഞ്ചാരികൾ പുഴയിലുണ്ടായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്.കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ആറുപേരും പെട്ടുപോകുകയായിരുന്നു.കൂടുതൽപേർ അപകടത്തിനിരയായോ എന്നും പരിശോധിക്കുന്നുണ്ട്. ക്രമാതീതമായി വെള്ളം ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലിൽ കുറെപ്പേരുടെ ജീവൻ രക്ഷിക്കാനായി.

Leave a Reply

Your email address will not be published. Required fields are marked *