മകളെ സ്‌കൂളിലേക്ക് യാത്രയാക്കിയതിന് പിന്നാലെ അമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : മകളെ സ്‌കൂളിലേക്ക് യാത്രയാക്കിയതിന് പിന്നാലെ അമ്മയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്ത. നാദാപുരം വളയം സ്വദേശി മാരാംവീട്ടിൽ താമസിക്കുന്ന ചാലിൽ ഗിരീഷിന്റെ ഭാര്യ സജില കുമാരി (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ വീടിന്റെ മുകളിലത്തെ വരാന്തയിൽ തൂങ്ങിനിലയിലാണ് സജിലയെ കണ്ടെത്തിയത്.
ഉടൻ തന്നെ വളയം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളയം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. രാത്രിയോടെ മൃതദേഹം വളയത്തെ വീട്ടിലെത്തിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് ഗിരീഷ് നാട്ടിലെത്തിയ ശേഷം സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വലിയ കുന്നുമ്മൽ വീട്ടുവളപ്പിൽ നടക്കും.
പ്രൊവിഡൻസ് സ്‌കൂൾ കല്ലാച്ചിയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നന്ദനയാണ് മകൾ. അമൃത ബേക്കറി വളയം ഉടമ വലിയ കുന്നുമ്മൽ വാസുവിന്റെയും ശാന്തയുടെയും മകളാണ് പരേതയായ സജില. സഹോദരങ്ങൾ: ശ്രീജിഷ അനൂപ് (പേരാമ്പ്ര), വിജിഷ ഗിരീഷ് (പുതുപ്പണം).”

