ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഭരണഘടനയെ അട്ടിമറിക്കുന്നത് – ഹർഷദ് മദനി
ന്യൂഡൽഹി:ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഭരണഘടനയെ അട്ടിമറിക്കുന്തും പൗരന്മാരുടെ മതസ്വാതന്ത്ര്യം ലംഘിക്കുന്നതുമാണെന്ന്
ജംഇയ്യത്തുൽ ഉലമ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷാദ് മദനി.
2029 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുമ്പായി രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
ശരീഅത്തിനെതിരായ ഒരു നിയമം ഇസ്‌ലാം മതവിശ്വാസികൾക്ക് അംഗീകരിക്കാനാവില്ല , ഏതുകാര്യത്തിൽ ഒത്തുതീർപ്പുണ്ടാക്കിയാലും മതത്തിലും വിശ്വാസത്തിലും മുസ്‌ലിംകൾക്ക് വിട്ടുവീഴ്ച ചെയ്യാനാവില്ല മദനി പറഞ്ഞു. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ പട്ടിക വർഗ വിഭാഗത്തിൽ പെടുന്നവർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുന്നത് പോലെ ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 പ്രകാരം മുസ്‌ലിംകളെയും എന്തുകൊണ്ട് ഒഴിവാക്കിക്കൂടാ എന്നും മദനി കേന്ദ്രസർക്കാരിനോട് ചോദിച്ചു.

