AI girlfriend

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനവേളകളില്‍ ഉദ്യോഗസ്ഥരെ മതപരമായി വിഭജിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നീക്കങ്ങള്‍ തുറന്നുകാട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര യ്ക്കെതിരെ പ്രതികാര നടപടിയുമായി പൊലീസ്

കൊൽക്കത്ത :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനവേളകളില്‍ ഭരണഘടനാ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും മതപരമായി വിഭജിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നീക്കങ്ങള്‍ തുറന്നുകാട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്കെതിരെ പ്രതികാര നടപടിയുമായി പൊലീസ. അമിത് ഷാ പങ്കെടുത്ത ഔദ്യോഗിക പരിപാടികളില്‍ നിന്ന് മുതിര്‍ന്ന മുസ്ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ബോധപൂര്‍വം ഒഴിവാക്കിയെന്ന ഗുരുതര വിവേചനം ചൂണ്ടിക്കാട്ടിയതിനാണ് മഹുവ മൊയ്ത്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വര്‍ഗീയ നിലപാടുകള്‍ തുറന്നുകാട്ടി സെപ്റ്റംബര്‍ ഒന്നിനാണ് മഹുവ മൊയ്ത്ര എക്സില്‍ (X) കുറിപ്പ് പങ്കുവെച്ചത്. സിലിഗുരി പൊലീസ് കമ്മീഷണര്‍ വഖാര്‍ റാസയെ സ്വീകരണ നിരയില്‍ നിന്ന് മാറ്റിയതും, സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ജാവേദ് ഷമീമിനെ പരിപാടികളിലേക്ക് ക്ഷണിക്കാതിരുന്നതും, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഖലീല്‍ അഹമ്മദിനോട് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതും അടക്കമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അവര്‍ പുറത്തുവിട്ടത്. കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തില്‍ മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തുന്ന ബി.ജെ.പിയുടെ വര്‍ഗീയ നിലപാടിനെ ഐ.എ.എസ്, ഐ.പി.എസ് അസോസിയേഷനുകളെ ടാഗ് ചെയ്തുകൊണ്ട് അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

എന്നാല്‍, ഈ വിവേചനം ചോദ്യം ചെയ്ത ജനപ്രതിനിധിയെ വേട്ടയാടുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഡയമണ്ട് ഹാര്‍ബര്‍ സ്വദേശിയുടെ പരാതിയുടെ മറവില്‍ ഭാരതീയ ന്യായ സംഹിതയിലെ (BNS) ജാമ്യമില്ലാ വകുപ്പുകളായ 196, 197, 299, 353 എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും വ്യക്തമാക്കിയ മഹുവ മൊയ്ത്ര, ബുഷറ ബാനോ എന്ന ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടി ഉയര്‍ത്തിക്കാട്ടുമെന്നും അറിയിച്ചു. കൂടാതെ, ബി.ജെ.പി സര്‍ക്കാരിന്റെ തുടര്‍ച്ചയായ മതാധിഷ്ഠിത വിവേചനത്തിനെതിരെ ന്യൂനപക്ഷ കാര്യങ്ങള്‍ക്കായുള്ള യു.എന്‍ പ്രത്യേക പ്രതിനിധി പ്രൊഫസര്‍ നിക്കോളാസ് ലെവ്രത്തിന് അവര്‍ കത്തയച്ചു.

Leave a Reply

Your email address will not be published. Required fields are marked *