ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു.
ഷാർജ: വണ്ടൂർ സ്വദേശിനിയായ മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞു വീണു മരിച്ച. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്‍റെ മകൾ അഫീന റഹീം ആണ് മരിച്ചത്. 32 വയസ്സായിരുന്നു.
അലനെല്ലൂർ തിരുവിഴാംകുന്ന് തയ്യിൽ യാസിറിന്‍റെ ഭാര്യയാണ്. മാതാവ് സുലൈഖ. മൃതദേഹം നടപടി ക്രമങ്ങൾപൂർത്തിയാക്കി രാത്രിയോടെ നാട്ടിലേക്ക് കൊണ്ടു പോകും.

