രമ്യ ഹരിദാസ് എം.എൽ എ യുടെ ചിറയിൻകീഴ് ഏറ്റുമുട്ടൽ വിവാദത്തിനിടയിൽ അവരുടെ പ്രവർത്തന ശൈലിയിൽ ശക്തമായ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. റിജിൽ മാക്കുറ്റിയുടെ പരിഹാസ പോസ്റ്റ്
കോഴിക്കോട് :രമ്യ ഹരിദാസ് എം.എൽ എ യുടെ
ചിറയിൻകീഴ് ഏറ്റുമുട്ടൽ വിവാദത്തിനിടയിൽ അവരുടെ പ്രവർത്തന ശൈലിയിൽ ശക്തമായ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വളർന്ന് നേതാവായ രമ്യക്ക് നാട്ടിൽ പ്പോലും വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല
2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പ് ഡിവിഷനിൽ നിന്ന് വിജയിച്ച്, തന്റെ 29-ാം വയസ്സിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതാണ് ജനപ്രതിനിധി യാചി തുടക്കം
2019 ൽ ആലത്തൂർ മണ്ഡലം ത്തിൽ നിന്ന് എം.പി യായി വിജയിച്ച രമ്യ പിന്നീട് മണ്ഡലത്തെയും നാട്ടിനെയും മറന്നു എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു
2024 ലെ തരംഗത്തിനിടയിൽ രമ്യ പരാജയപ്പെട്ടത്
കയ്യിലിരുപ്പ് കൊണ്ടാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരണം
ഇതിനിടയിൽ
രമ്യ ഹരിദാസ് എംഎൽഎയെ പേരെടുത്ത് പറയാതെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റി. യുഡിഎഫ് തരംഗത്തിലും എന്തുകൊണ്ട് ആലത്തൂരിൽ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ എന്നാണ് ഫെയ്‌സ്ബുക്കിൽ അദ്ദേഹം പങ്കുവച്ച കുറിപ്പ്. പോസ്റ്റിന് താഴെ രമ്യ ഹരിദാസിനെ അതിരൂക്ഷമായി വിമർശിച്ചാണ് കോൺഗ്രസ് പ്രവർത്തകർ കമൻ്റ് പോസ്റ്റ്
ചിറയിൻകീഴ് ഏറ്റുമുട്ടൽ വിവാദമായതിന് പിന്നാലെ, രമ്യ ഹരിദാസ് എംഎൽഎയെ പേരെടുത്ത് പറയാതെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റി. യുഡിഎഫ് തരംഗത്തിലും ആലത്തൂരിൽ എന്തുകൊണ്ട് തോറ്റു എന്നതിന് ഉത്തരം കിട്ടിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ കെപിസിസി നിയോഗിച്ച സമിതി യോഗം ചേർന്ന് ഇരുപക്ഷത്തിൻ്റെയും പരാതികൾ പരിശോധിക്കും.

