AI girlfriend

കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

തൃശൂർ :കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഭാര്യ സഫ്ന (25), ഇവരുടെ മൂന്ന് വയസ്സുകാരനായ മകൻ യമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്.

“ഗുരുവായൂർ–കുന്നംകുളം റോഡിൽ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുകയായിരുന്ന കുടുംബത്തെ അതേ ദിശയിൽ നിന്ന് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമറിലും ഇടിച്ചു. ഇതോടെ വൈദ്യുതി കമ്പികൾ പൊട്ടിവീണത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *