പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു.

പത്തനംതിട്ട :  കോഴഞ്ചേരിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു കോഴഞ്ചേരി സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നിരഞ്ജനാണ് (19) മരിച്ചത്. പത്തനംതിട്ട മേലെ വെട്ടിപ്പുറം സ്വദേശിയാണ് നിരഞ്ജൻ. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കൂട്ടുകാരായ പ്ലസ് ടു വിദ്യാർത്ഥിക്കൊപ്പം പമ്പയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നിരഞ്ജൻ ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി തിരിച്ചിൽ നടത്തിയാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

Read More

രണ്ടാനച്ചൻ വീടിന് തീയിട്ടു!’ ഓട് ചവിട്ടി പൊളിച്ച് അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടൻ,സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

പത്തനംതിട്ട : കോന്നിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരതയും അതിനെ അതിജീവിച്ച ഒരു 15വയസുകാരന്റെ സാഹസികതയും ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ സ്വന്തം ഭാര്യയെയും മക്കളെയും ജീവനോടെ കൊന്നൊടുക്കാൻ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം തീക്കൊളുത്തിയ രണ്ടാനച്ചന്റെ ക്രൂരതയ്ക്ക് മുന്നിൽ പ്രവീൺ എന്ന 15 വയസുകാരൻ ഒരു രക്ഷകനായി ഉദിച്ചുയർന്നു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് വടശ്ശേരിക്കര സ്വദേശി സിജു പ്രസാദ് ഈ കടുംകൈ ചെയ്തത്. ഉറങ്ങിക്കിടന്ന ഭാര്യ രജനി, മകൻ പ്രവീൺ, മകൾ…

Read More

ഭാര്യയെയും മക്കളെയും കാണാതായ സംഭവത്തിൽ ചോദ്യംചെയ്ത ഭർത്താവ് ജീവനൊടുക്കിയ നിലയിൽ ,പോലീസിനെതിരെ കുടുംബം.

പത്തനം തിട്ട:തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. റീനയുടെയും മക്കളുടെയും തിരോധാനക്കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അനീഷിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ് മാത്യുവിന്‍റെ ജേഷ്ഠ സഹോജരന്‍റെ ഭാര്യ നീതു മനോജ് ആരോപിച്ചു. രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചിട്ട് രാത്രി വരെ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. പലദിവസം ഇത്തരത്തിൽ പൊലീസ് മാനസികമായി അനീഷിനെ പീഡിപ്പിച്ചു. ഇതിന്‍റെ മനോവിഷമത്തിലാണ് അനീഷ് ജീവനൊടുക്കിയതെന്നും…

Read More