ചിറയിൻകീഴ് അഴൂരിൽ വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
തിരുവനന്തപുരം:ചിറയിൻകീഴ് അഴൂരിൽ വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച .അനുവിന്റെ മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത് .വ്യാഴാഴ്ച പുലർച്ച മൂന്നുമണിയോടെ ആയിരുന്നു സംഭവം അമ്മയോടും സഹോദരിയോടുമൊപ്പമാണ് ദക്ഷൽ ഉറങ്ങിയിരുന്നത് ഒരു മണിയോടെ കാലിൽ കടിയേറ്റ് കുട്ടി ഉണർന്ന് ബഹളം വെക്കുകയായിരുന്നു. ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു നോബൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കുട്ടിക്ക് പാമ്പുകടിയേറ്റതാണെന്ന് സംശയത്തെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും…

