പിടിക്കാൻവന്നത് ഒരു മൂർഖൻ പാമ്പിനെ , ലഭിച്ചത് രണ്ട് പാമ്പുകളെയും മുപ്പത് മുട്ടകളും

തിരുവനന്തപുരം :പേയാട് ചന്തമുക്കിന് സമീപം  മൂർഖൻ പാമ്പിനെ പിടികൂടാനെത്തിയവർക്ക് ലഭിച്ചത് രണ്ട് പാമ്പുകളെയും മുപ്പതോളം മുട്ടകളു. പേയാട് സ്വദേശിയായ മനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്.
കൂട്ടില്‍ നിന്നും 16 വയസ്സോളം പ്രായമുള്ള ആണ്‍ മൂര്‍ഖനെ പിടികൂടുകയായിരുന്നു. ഇതിനിടെ സമീപത്തെ മറ്റൊരു പൊത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പ് കയറിപ്പോകുന്നത് കണ്ടു. പൊത്തില്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു പാമ്പിനെ കൂടി കിട്ടി. തുടര്‍ന്നുള്ള പരിശോധനയിലാണ് 30 ഓളം പാമ്പിന്‍ മുട്ടയും ഇവിടെ നിന്ന് കണ്ടെത്തിയത്. ഇവയെ വനംവകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *