AI girlfriend

ചെർക്കളയിൽ ആഭിചാര ചികിത്സ ; ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്

കാസർകോട്:   ചെർക്കളയിൽ വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നതായി ലഭിച്ച പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി റെയ്ഡ് നടത്തി. ചെർക്കള സ്വദേശി ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇയാൾ ചികിത്സ നടത്തുന്നതായി കണ്ടെത്തി. തേൻ, വെളളം, വിവിധ കുപ്പികൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സഹായിയെ ചോദ്യം ചെയ്തതിരുന്നു. രണ്ടു ദിവസങ്ങൾക്കു മുമ്പ് ഇവിടെനിന്ന് സാധനങ്ങൾ എല്ലാം മാറ്റിയതാണ് സഹായി മൊഴി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു മൂന്നു മണിക്കൂർ നീണ്ട റെയ്ഡ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *