നടന്‍ ടിനി ടോം വംശീയാധിക്ഷേപം നടത്തിയെന്ന അന്‍സിബ ഹസ്സന്റെ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്.
കൊച്ചി:തനിക്കെതിരെ നടന്‍ ടിനി ടോം വംശീയാധിക്ഷേപം നടത്തിയെന്ന അന്‍സിബ ഹസ്സന്റെ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ് മറ്റൊരാള്‍ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ ആവില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമുള്ള റിപ്പോര്‍ട്ടാണ് കടവന്ത്ര പൊലീസ് തൃപ്പൂണിത്തുറ കോടതിയില്‍ സമര്‍പ്പിച്ചത്.
ടിനി ടോം തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ജൂണ്‍ ഒന്നിനാണ് അന്‍സിബ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോമിന്റെ ഡ്രൈവറെ മതം മാറ്റാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്നും ജിഹാദി എന്ന് വിളിച്ചു എന്നും അന്‍സിബയുടെ പരാതിയിലുണ്ട്. ലൈംഗികാധിക്ഷേപം നടത്തിയതായും പരാതിയില്‍ പറയുന്നു. ടിനി ടോം, നീനാ കുറുപ്പ്, അന്‍സിബ എന്നിവരടക്കം നാലുപേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്.
മറ്റൊരാള്‍ പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ ആവില്ലെന്നും അന്‍സിബ നല്‍കിയ തെളിവുകള്‍ക്ക് ബലമില്ലെന്നും പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് പൊലീസ് തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ടിനി ടോമിനെതിരെ അന്‍സിബയുടെ പരാതിയില്‍ സമവായത്തിന് ‘അമ്മ’ അഡ്‌ഹോക് കമ്മിറ്റി ശ്രമിക്കുന്നതിനിടയിലാണ്

