AI girlfriend

പിണറായിയുടെ ഗൺമാൻ മാരെ സഹായിക്കുന്ന തിനായി എം.ആർ അജിത്കുമാറിൻ്റെ ഇടപെടൽ; എ.ഡി. ജി.പി ഓഫീസിൽ എസ് ഐ ടി പരിശോധന

തിരുവനന്തപുരം:യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജികുമാറിന്റെ ഓഫീസിൽ എസ്ഐടി പരിശോധന. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും സന്ദർശക രജിസ്റ്ററും ഉൾപ്പെടെ എസ്ഐടി പരിശോധിച്ചു. ഇന്നലെയാണ് പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് സൂചന. നവകേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച കേസിലാണ് എസ്ഐടിയുടെ നീക്കം. ഗൺമാൻമാരെ സഹായിക്കുന്നതിനായി എം.ആർ അജിത്കുമാർകേസ് ഡയറി തിരുത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് എസ്ഐടി നടപടികൾ…

Read More

പോലീസിൽ വൻ അഴിച്ചു പണി : പി. വിജയന് ക്രമസമാധാന ചുമതല എ.പി ഷൗക്കത്തലി കോഴിക്കോട് സിറ്റി കമ്മീഷണർ .

തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എ.ഡി.ജി.പി റാങ്ക് മുതൽ എസ്.പി റാങ്ക് വരെയുള്ള 30 ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഇന്റലിജൻസ് എ.ഡി.ജി.പി ആയിരുന്ന പി. വിജയനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയി നിയമിച്ച. സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പിയുടെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി മാറ്റി. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്നും ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ആയി നിയമിച്ചു. ക്രൈംബ്രാഞ്ച്…

Read More

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ‘രക്ഷാപ്രവർ ത്തന’ കേസില്‍ ‘മരണം സംഭവിച്ചേ ക്കാവുന്ന തരത്തിലുള്ള മർദ്ദനമാ ണെന്ന് ഡോക്ടർ അന്ന് എന്തു കൊണ്ട് പറഞ്ഞില്ല’ കോടതി യിൽ നടന്നത് ശക്തമായ വാദം.

ആലപ്പുഴ:നവകേരള സദസിനിടെ ആലപ്പുഴയില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ‘രക്ഷാപ്രവർത്തന’ കേസില് പ്രതികളായ അഞ്ച് ഗണ്‍മാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി സുപ്രധാന നിരീക്ഷണവും ചോദ്യവും ഉയർത്തി വാദം കേള്‍ക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാനമായ ചോദ്യങ്ങളും നിരീക്ഷണങ്ങളും ഉണ്ടായി. ഗണ്‍മാൻമാരുടെ ചുമതല മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കല്‍ മാത്രമല്ലേയെന്നും പുറത്തെ പ്രതിഷേധങ്ങളെ നേരിടാൻ അങ്ങനെയൊരു പ്രോട്ടോക്കോള്‍ ഉണ്ടോയെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും…

Read More

വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: കിളിമാനൂർ എസ്എച്ച്ഒ അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിക്കാനിടയായ സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. എസ്എച്ച്ഒ ബി. ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അപകടത്തിനിടയാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ഇവർ ശ്രമിച്ചെന്നായിരുന്നു പരാതി. ഒരു പൊലീസുകാരനടക്കം വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ രണ്ടുപേരാണ് മരിച്ചത്. പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു. പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയാണ് കേസ്. സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലായിരുന്നു കിളിമാനൂര്‍…

Read More

നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പോലീസുകാരന് സസ്‌പെന്‍ഷന്‍.

കൊല്ലം : ലൈംഗികാതിക്രമ കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ സി പി ഒ. നവാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് നടപടി. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനാണ് നടപടി സ്വീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസില്‍ നിന്നുണ്ടായതെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കഴിഞ്ഞ മാസം പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസുകാരി…

Read More