പോലീസിൽ വൻ അഴിച്ചു പണി : പി. വിജയന് ക്രമസമാധാന ചുമതല എ.പി ഷൗക്കത്തലി കോഴിക്കോട് സിറ്റി കമ്മീഷണർ .
തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എ.ഡി.ജി.പി റാങ്ക് മുതൽ എസ്.പി റാങ്ക് വരെയുള്ള 30 ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഇന്റലിജൻസ് എ.ഡി.ജി.പി ആയിരുന്ന പി. വിജയനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയി നിയമിച്ച. സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പിയുടെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും.
പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി മാറ്റി. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്നും ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ആയി നിയമിച്ചു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ആയിരുന്ന എച്ച്. വെങ്കിടേഷിന് അതേ തസ്തികയിൽ പൂർണ്ണ ചുമതല നൽകി. ദിനേന്ദ്ര കശ്യപിനെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നും ഇന്റലിജൻസ് എ.ഡി.ജി.പി ആയി മാറ്റി നിയമിച്ചു.കോഴിക്കോട് കമ്മീഷണറായി ഷൗക്കത്തലിയെ നിയമിച്ചു.
ഐ.ജി:
ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് വിഭാഗത്തിൽ നിന്ന് മാറ്റി പൊലീസ് ആസ്ഥാനത്തെ ഐ.ജി ആയി നിയമിച്ചു.
ഇന്റലിജൻസ് ഐ.ജിയായിരുന്ന എസ്. ശ്യാം സുന്ദറിനെ പുതുതായി സൃഷ്ടിച്ച ക്രൈംബ്രാഞ്ച് ഐ.ജി തസ്തികയിൽ നിയമിച്ചു.
ആർ. നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തുനിന്നും ഇന്റലിജൻസ് ഐ.ജി ആയി മാറ്റി.
ഡി.ഐ.ജി:
കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ചിലേക്ക് മാറ്റി.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തികിനെ തൃശൂർ റേഞ്ച് ഡി.ഐ.ജി ആയി നിയമിച്ചു.
തൃശൂർ റേഞ്ചിലെ ടി. നാരായണനെ കണ്ണൂർ റേഞ്ചിലേക്കും എറണാകുളം റേഞ്ചിലെ ഡോ. അരുൾ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായും
കോഴിക്കോട് റൂറൽ എസ്.പി ടി. ഫറാഷിനെ എറണാകുളം കോസ്റ്റൽ പൊലീസ് എ.ഐ.ജി ആയി നിയമിച്ചു. എം.പി. മോഹനചന്ദ്രൻ നായരെ ആലപ്പുഴയിൽ നിന്നും കോഴിക്കോട്-വയനാട് ക്രൈംബ്രാഞ്ച് എസ്.പി ആയി നിയമിച്ചു. റെയിൽവേയുടെ ചുമതലയുള്ള മുഹമ്മദ് നദീമുദ്ദീനാണ് പുതിയ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി. ടെലികോം എസ്.പി ഉമേഷ് ഗോയലിനെ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. മറൈൻ എൻഫോഴ്‌സ്‌മെന്റിൽനിന്ന്
ഡോ. എ. നസീമിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. കോസ്റ്റൽ പൊലീസിൽ നിന്നും സി.എസ്. ഷാഹുൽ ഹമീദിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി ആയി നിയമിച്ചു.

