ബീഹാർ ബന്ദ്’ സമരത്തിനിടെ വിദ്യാർഥികൾക്ക് നേരെ AK-47 തോക്ക് ഉപയോഗിച്ച പോലീസുകാരന് സസ്പെൻഷൻ
പട്ന: ജൂലായ് 25-ന് നടന്ന ‘ബീഹാർ ബന്ദ്’ സമരത്തിനിടെ വിദ്യാർഥികൾക്ക് നേരെ AK-47 തോക്ക് ഉപയോഗക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലായതിനെ തുടർന്ന് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. സിവാനിലാണ് സംഭവം. പ്രതിഷേധക്കാർക്ക് നേരെ തോക്ക് ചൂണ്ടി വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബീഹാർ പോലീസ് ഉടൻ തന്നെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.സമരത്തിനിടെ പോലീസുകാരൻ ജനക്കൂട്ടത്തിന് നേരെ AK-47 ചൂണ്ടി നിൽക്കുന്നതും വെടിയുതിർക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഈ…

