72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ, അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ
ന്യൂഡൽഹി: 72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. മികച്ച നടനുള്ള
പുരസ്‌കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു. മികച്ച മലയാളം സിനിമക്കുള്ള പുരസ്കാരം ഫെമിനിച്ചി ഫാതിമ നേടി .സംസ്ഥാന സർക്കാറിന്‍റെ മികച്ച നടിക്കുള്ള പുരസ്കാരം സിനിമയിലെ നടി ഷംല ഹംസക്ക് ലഭിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഫെമിനിച്ചി ഫാത്തിമയെ തേടി എത്തിയിട്ടുണ്ട്.
മികച്ച ഗായികക്കുള്ള പുരസ്കാരം മലയാളികൾ ഏറ്റുപാടിയ ‘അങ്ങുവാനക്കോണില്’ എന്ന ഗാനം പാടിയ വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. 2024ൽ പുറത്തിറങ്ങിയ എ.ആർ.എം സിനിമയിലെ ഗാനമാണിത്. അകക്കണ്ണിന്‍റെ വെളിച്ചത്തിൽ ഗാന രംഗത്ത് വെളിച്ചം പരത്തുന്ന വൈക്കം വിജയ ലക്ഷ്മിയുടെ ഗാനങ്ങൾ ഹിറ്റായി തുടങ്ങിയത് സെല്ലുലോയ്ഡ് സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ’ എന്ന ഗാനത്തിലൂടെയാണ്.
34 ഭാഷകളിലായി 400 സിനിമകളാണ് ഇത്തവണ ചലച്ചിത്രം പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്. ചലച്ചിത്ര സംവിധായകൻ ജയരാജ് അധ്യക്ഷനായ
11 അംഗ ജൂറിയാണ് പുരസ്കാര നിർണയ നടത്തിയത്. ഡൽഹിയിലെ നാഷനൽ മീഡിയ സെന്‍ററിലായിരുന്നു പുരസ്കാര പ്രഖ്യാപനം.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ മലയാള ചലച്ചിത്ര രംഗത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശ. ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നുവെന്നും മികച്ച നടനായി തെരഞ്ഞടുക്കപ്പെട്ട മമ്മൂട്ടിയ്ക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മലയാള സിനിമയെ വാനോളം ഉയർത്തി ദേശീയ തലത്തിൽ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും നന്ദി അറിയിക്കുകയും നേട്ടത്തിൽ എല്ലാവരെയും പോലെ താനും സന്തോഷവാനാണെന്നും മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു.


