AI girlfriend

രാജ്യാന്തര കൈറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.

കോഴിക്കോട് / ജക്കാർത്ത: രാജ്യാന്തര കൈറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു

ഇന്തോനേഷ്യ ഗവൺമെൻ്റിൻ്റെയും സ്പോർട്സ്, ടൂറിസം ഡിപ്പാർട്ട്മെൻ്റുകളുടെയും സംഘാടനത്തിൽ ഇന്തോനേഷ്യ യോഗ്യകർത്തയിൽ നടന്ന ജോഗ്ജാ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ് ചാമ്പ്യൻഷിപ്പ് 2026-ൽ ഇന്ത്യൻ കൈറ്റ് ടീം രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടി.
ഇൻ്റർനാഷണൽ കൈറ്റ് ചാമ്പ്യൻഷിപ്പ് പുറമെ നാഷണൽ കൈറ്റ് ചാമ്പ്യൻഷിപ്പും റീജിണൽ മത്സരങ്ങളും നടന്നു. വിവിധ തരം പട്ടങ്ങളായ പരമ്പരാഗത പട്ടങ്ങൾ, ഡ്രാഗൺ കൈറ്റ്, ഇൻഫ്ലേമബിൾ കൈറ്റ്, സ്പോർട്‌സ് കൈറ്റ് എന്നിവയിൽ മത്സരങ്ങളുണ്ടായിരുന്നു.

ഇന്തോനേഷ്യൻ തീരങ്ങളിലെ അതിശക്തമായ കാറ്റ് കൈറ്റ് ഫെസ്റ്റിന് മാറ്റ് കൂട്ടി.
17 രാജ്യങ്ങളിൽ നിന്നുള്ള 100-ലധികം അന്താരാഷ്ട്ര കൈറ്റ് ഫ്ലയേഴ്സ് പങ്കെടുത്ത മത്സരത്തിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ടാം സ്ഥാനവും വെള്ളി മെഡലും ക്യാഷ് പ്രൈസും കരസ്ഥമാക്കി. വിയറ്റ്നാമിനാണ് ഒന്നാം സ്ഥാനം മൂന്നാം സ്ഥാനം ലെബനൻ ടുണീഷ്യ എന്നീ രാജ്യങ്ങൾ പങ്കിട്ടു.

ക്യാപ്റ്റൻ അഡ്വ. ഷമീം പക്സാന് പുറമെ ഹസൻ ജോഹർ എസ് എം, കമൽ പീറ്റർ, ദിൽഷാദ് സി.പി. എന്നിവരും കോച്ച് അബ്ദുള്ള മാളിയേക്കലും ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നു. .
ഈ നേട്ടം ഇന്ത്യൻ ടീമിന്റെ അർപ്പണബോധത്തിന്റെയും കഴിവിന്റെയും. കൂട്ടായ്മയുടെയും അംഗീകാരമാണെന്നും കൈറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കും രാജ്യത്തിനും ഇത് അഭിമാന നിമിഷമാണെന്നും കൈറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *